പത്തനംതിട്ട – ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ (ഇവിഎം), വിവിപാറ്റ് എന്നിവ വഹിച്ച വാഹനങ്ങൾ വരാണാധികാരി കൂടിയായ ജില്ലാ കളക്ടർ എസ് പ്രേം കൃഷ്ണൻ കളക്ടറേറ്റിൽ ഫ്ളാഗ് ഓഫ് ചെയ്തു. ജില്ലാ വെയർഹൗസിൽ സൂക്ഷിച്ചിരുന്ന ഇവിഎം, വിവിപാറ്റ് മെഷീനുകൾ ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലെയും അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർമാർക്കാണ് കൈമാറിയത്. 16 ന് ഇവിഎമുകളുടെ രണ്ടാം ഘട്ട റാന്റമൈസേഷൻ നടന്ന ശേഷം 17 ന് ഇവിഎമുകൾ കമ്മീഷൻ ചെയ്യും. ചടങ്ങിൽ ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ പദ്മചന്ദ്രക്കുറുപ്പ്, അസിസ്റ്റന്റ് റിട്ടേർണിംഗ് ഓഫീസർമാർ, എഡിഎം ജി. സുരേഷ് ബാബു തുടങ്ങിയവർ പങ്കെടുത്തു.


