സി.പി.ഐ നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി ശ്രീനാദേവി കുഞ്ഞമ്മ

Pathanamthitta Politics

പത്തനംതിട്ട – സി.പി.ഐ മുൻ പത്തനംതിട്ട ജില്ലാ സെക്രട്ടറി എ.പി ജയൻ, ഡെപ്യൂട്ടീസ്പീക്കറും നിലവിലെ സി പി ഐ ജില്ലാ സെക്രട്ടറിയുമായ ചിറ്റയം ഗോപകുമാർ എന്നിവർക്കെതിരെ രൂക്ഷ വിമർശനവുമായി സി പി ഐ വിട്ട മുൻ ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ പത്ര സമ്മേളനത്തിൽ.

പാർട്ടി വിട്ടിട്ടും പിൻതുടർന്ന് ദ്രോഹിക്കുന്നതായി നിലവിലെ യു.ഡി.എഫ് പള്ളിക്കൽ ജില്ലാപഞ്ചായത്ത് ഡിവിഷനിലെ സ്ഥാനാർത്ഥിയായ ശ്രീനാദേവി കുഞ്ഞമ്മ ആരോപിച്ചു. തൻ്റെ നാമനിർദ്ദേശപത്രിക തള്ളാൻ എ പി ജയൻ, ഭരണപക്ഷത്തുള്ള സ്വാധീനം ഉപയോഗിച്ച് നിരന്തരമായ ശ്രമമാണ് നടത്തിയത്. വോട്ടേഴ്സ് ലിസ്റ്റിൽ നിന്നുംപേര് നീക്കം ചെയ്യാനും നിരന്തരം ശ്രമം നടന്നുവരുന്നുണ്ട്. , മാനസികമായി തകർക്കാനും ശ്രമിക്കുന്നു.. കഴിഞ്ഞ ഏതാനും വർഷങ്ങളായി യാതൊരു അടിസ്ഥാനവുമില്ലാതെ നിരവധി കള്ളകേസുകളിൽ പെടുത്തിയും ദ്രോഹിച്ചിരുന്നു. എ.പി ജയനെതിരെ പാർട്ടിയിൽ ഉന്നയിച്ച ആരോപണങ്ങൾ വിജിലൻസിന് പരാതിയായി നൽകുമെന്നും ശ്രീനാദേവി കുഞ്ഞമ്മ പത്തനംതിട്ടയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *