പത്തനംതിട്ട ജില്ലയിൽ 27 ക്യാമ്പുകൾ തുറന്നു; 581 പേരെ മാറ്റി പാർപ്പിച്ചു

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട ജില്ലയിൽ 27 ക്യാമ്പുകളിലായി 581 പേർ കഴിയുന്നു. കോഴഞ്ചേരി താലൂക്കിൽ രണ്ടു ക്യാമ്പുകളിലായി 22 പേരും മല്ലപ്പള്ളി താലൂക്കിൽ 10 ക്യാമ്പുകളിലായി 194 പേരും തിരുവല്ല താലൂക്കിൽ 15 ക്യാമ്പുകളിലായി 365 പേരും ഉൾപ്പെടെ ആകെ 581 പേരെയാണ് മാറ്റിപാർപ്പിച്ചിട്ടുള്ളത്.

കോഴഞ്ചേരിയിൽ ഏഴും മല്ലപ്പള്ളിയിൽ 51 ഉം തിരുവല്ലയിൽ 113 ഉം കുടുംബങ്ങളാണ് ക്യാമ്പുകളിൽ കഴിയുന്നത്. ജൂലൈ മൂന്നു മുതൽ അഞ്ചുവരെയുള്ള കണക്കുപ്രകാരം 19 വീടുകൾ ഭാഗികമായി തകർന്നു. കോഴഞ്ചേരിയിൽ മൂന്നും അടൂരിൽ അഞ്ചും കോന്നിയിൽ ആറും റാന്നിയിൽ രണ്ടും തിരുവല്ലയിൽ മൂന്നും വീടുകൾക്കാണ് ഭാഗികമായി നാശനഷ്ടം സംഭവിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *