ടിക്കറ്റ് ചോദിച്ചതിന് ടിടിഇ യെ അന്യ സംസ്ഥാന തൊഴിലാളി ഓടുന്ന ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊന്നു ; സംഭവം തൃശ്ശൂരിൽ !

Crime Thrissur
Print Friendly, PDF & Email

തൃശൂർ – സംഭവത്തിൽ പ്രതിയായ ഇതര സംസ്ഥാന തൊഴിലാളിയെ പാലക്കാട്ടുനിന്ന് പിടികൂടി. തൃശ്ശൂർ വെളപ്പായയിൽ വെച്ചാണ് സംഭവം നടന്നത്. എറണാകുളം – പട്ന എക്സ്പ്രസിൽനിന്നാണ് വിനോദിനെ തള്ളിയിട്ടത്. ടിക്കറ്റ് ചോദിച്ചതുമായി ബന്ധപ്പെട്ട തർക്കത്തിലാണത് ഉണ്ടായത്.
എസ്11 കോച്ചിൽവെച്ചാണ് സംഭവമുണ്ടായത്. എറണാകുളം സ്വദേശിയായ വിനോദ് ഈറോഡ് വരെയുള്ള ഡ്യൂട്ടിയിലാണ് കയറിയിരുന്നത്. ഒഡീഷ സ്വദേശിയായ രജനീകാന്ത് എന്നയാളാണ് റെയിൽവേ പോലീസിന്റെ കസ്റ്റഡിയിലുള്ളതെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *