പത്തനംതിട്ടയിലെ തിരഞ്ഞെടുപ്പിൽ പൂഞ്ഞാറിൽ അടക്കം സ്ത്രീ വോട്ടർമാർ ഭൂരിപക്ഷം

Pathanamthitta Politics

പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ സ്ത്രീ വോട്ടർമാർക്ക് സമ്പൂർണ ആധിപത്യം. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പുരുഷ വോട്ടർമാരുടെ എണ്ണം കൂടുതലായിരുന്ന പൂഞ്ഞാർ നിയമസഭാ മണ്ഡലത്തിലും ഇക്കുറി സ്ത്രീവോട്ടർമാരുടെ എണ്ണം പുരുഷൻമാരെക്കാൾ കൂടുതലായി.
ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന കാഞ്ഞിരപ്പള്ളി, തിരുവല്ല, റാന്നി, ആറൻമുള, കോന്നി, അടൂർ മണ്ഡലങ്ങളിൽ സ്ത്രീ വോട്ടർമാരുടെ എണ്ണം നേരത്തേതന്നെ കൂടുതലായിരുന്നു. ഇതിന് വിരുദ്ധ സ്വഭാവം കാണിച്ചിരുന്നത് പൂഞ്ഞാർ മണ്ഡലം മാത്രമായിരുന്നു. 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ പൂഞ്ഞാറിൽ 89,612 പുരുഷ വോട്ടർമാർ ഉണ്ടായിരുന്നപ്പോൾ 89,123 സ്ത്രീവോട്ടർമാരേ ഉണ്ടായിരുന്നുള്ളൂ. 489 വോട്ടർമാരുടെ വ്യത്യാസം.
ഇത്തവണ 2024 ജനുവരിയിലെ കണക്കനുസരിച്ച് 92,252 പുരുഷ വോട്ടർമാരും 93,980 സ്ത്രീ വോട്ടർമാരുമാണ് ഇവിടെയുള്ളത്. അതായത് 1,728 വോട്ടുകൾക്ക് സ്ത്രീകൾ മുന്നിലെത്തി എന്നർത്ഥം.
മറ്റ് മണ്ഡലങ്ങളിലെ വോട്ടർമാരുടെ നില ചുവടെ (പുരുഷൻ – സ്ത്രീ എന്നീ ക്രമത്തിൽ)
കാഞ്ഞിരപ്പള്ളി: 88,861 94578
തിരുവല്ല: 99,217 1,09,855
റാന്നി: 91,381 98,540
ആറൻമുള: 1,10,752 1,23,135
കോന്നി: 94,075 1,05,786
അടൂർ: 96,530 1,09,821
കഴിഞ്ഞ 25 വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ലഭിച്ച അപേക്ഷയിൽ തുടർനടപടികൾ മറ്റെന്നാൾ (04) പൂർത്തിയാവും. ഇതിനുശേഷം അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *