കൈവരിയില്ലാത്ത സ്‌റ്റെയർകെയ്‌സ് ഉള്ള മുകളിലത്തെ മുറിയിൽ കട്ടിലിൽ കിടന്നയാൾ ഉറക്കത്തിൽ ഹാൾ മുറിയിലേക്ക് വീണു മരിച്ചു

Pathanamthitta
Print Friendly, PDF & Email

അടൂർ – കൈവരിയില്ലാത്ത സ്‌റ്റെയർകെയ്‌സ് ഉള്ള മുകളിലത്തെ മുറിയിലെ കട്ടിലിൽ നിന്ന് ഹാളിലേക്ക് വീണയാൾ മരിച്ചു. ചൂരക്കോട് ബദാംമുക്ക് എളളുവിളയിൽ വീട്ടിൽ വിജയൻ (68) ആണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. കൈവരിയില്ലാത്ത സ്‌റ്റെയർകെയ്‌സ് റൂമിലെ കട്ടിലിൽ കിടന്ന് ഉറങ്ങുകയായിരുന്നു വിജയൻ. ഇടയ്ക്ക് എങ്ങനെയോ താഴെ ഹാൾ മുറിയിലേക്ക് വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതര പരുക്കുകളോടെ അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർ മരണം സ്ഥിരീകരിച്ചു. ഏനാത്ത് പോലീസ് മേൽനടപടി സ്വീകരിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *