ഓർമ്മയിൽ കുഞ്ഞൂഞ്ഞ് #സ്നേഹപ്പൊതി

Kerala Pathanamthitta
Print Friendly, PDF & Email

കോന്നി – കഴിഞ്ഞ 19 ന്, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സ്മരണകളിരമ്പുന്ന ദിനങ്ങളിലൂടെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി നടത്തിയ കാരുണ്യ യാത്രയിൽ, കനിന് പദ്ധതിയിൽ ഉൾപ്പെടുത്തി വീടുകളിൽ നിന്നും സ്നേഹം നിറച്ച് ശേഖരിച്ച സ്നേഹപ്പൊതികൾ കോന്നി താലൂക്ക് ആശുപത്രിയിൽ രോഗാവസ്ഥയിൽ കഴിയുന്ന പ്രിയപ്പെട്ടവർക്കും കൂട്ടിരുപ്പുകാർക്കും വിതരണം ചെയ്തു.

കോൺഗ്രസ് കോന്നി ബ്ലോക്ക് കമ്മിറ്റി പ്രസിഡൻ്റ് ശ്രീമതി ദീനാമ്മ റോയി കാരുണ്യ പദ്ധതി ഉദ്ഘാടനം ചെയ്തു. ഡിസിസി സെക്രട്ടറി ജില്ലാ പഞ്ചായത്ത് അംഗം ശ്രീ. വി.ടി അജോമോൻ, മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡൻ്റ്, ഗ്രാമ പഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ ശ്രീ. തോമസ് കാലായിൽ, മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡൻ്റ് ശ്രീമതി നിഷ അനീഷ്, മഹിളാ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡൻ് ശ്രീമതി സൗദ റഹിം, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ശ്രീമതി പ്രിയ എസ് തമ്പി, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ശ്രീമതി ചിത്ര രാമചന്ദ്രൻ, ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി ശ്രീ. എം.കെ കൃഷ്ണൻകുട്ടി, വാർഡ് പ്രസിഡൻ്റ് ശ്രീ. റോബിൻ ചെങ്ങറ, വാർഡ് കമ്മിറ്റി വൈസ് പ്രസിഡൻ്റ് ശ്രീ. ഷിബു ചെങ്ങറ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *