വയോധികയെ കൊന്നു സ്വർണ്ണാഭരണങ്ങൾ കവർന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം ശിക്ഷ

Crime Idukki

തേനി – ആഭരണങ്ങൾ കവർച്ച ചെയ്യുന്നതിനായി വൃദ്ധയെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ. തേനി ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്. ബോഡിക്കടുത്ത് കോണമ്പട്ടിയിലെ സുബ്ബുലക്ഷ്മി (65)യെ കൊലപ്പെടുത്തി സ്വർണം കവർച്ച നടത്തിയ കേസിലാണ് രസിംഗപുരം ഗീസാപ്പട്ടിയിലെ നടരാജനെ ശിക്ഷിച്ചത്. 2014 നവംബറിലാണ് കേസിന് ആസ്പദമായ സംഭവം. സുബ്ബുലക്ഷ്മിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയപ്പോൾ ധരിച്ചിരുന്ന സ്വർണാഭരണങ്ങൾ കാണാതായതായി ബന്ധുകൾ പരാതി നല്കി. തുടർന്ന് ബോഡി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

ആഭരണങ്ങൾക്കുവേണ്ടിയാണ് സുബ്ബുലക്ഷ്മിയെ കൊലപ്പെടുത്തിയതെന്നും ആഭരണങ്ങൾ മോഷ്ടിച്ചതായും ഇവ പണയം വെച്ചതായും തെളിഞ്ഞു. പ്രതി ആഭരണങ്ങൾക്കായി സമാന രീതിയിൽ അഞ്ച് പേരെ കൊലപ്പെടുത്തിയിട്ടുണ്ട്.ഇതുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ പ്രത്യേക കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *