കഞ്ചാവ് കേസിൽ വാറന്റ് ഉള്ളയാളെ പിടികൂടി.

Crime Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട : നിരവധി കഞ്ചാവ്  കേസുകളിൽ പ്രതിയായിട്ടുള്ളയാളെ പോലീസ് അറസ്റ്റ് ചെയ്തു. വെച്ചൂച്ചിറ ചെമ്പനോലി തകിടിയിൽ വീട്ടിൽ കിട്ടന്റെ മകൻ മിഠായി മണി എന്ന് വിളിക്കുന്ന മണിയപ്പനാണ് അറസ്റ്റിലായത്. ഇന്നലെ റാന്നി ഇട്ടിയപ്പാറയിൽ വച്ച്, റാന്നി എസ് ഐ അനീഷാണ്‌ ഇയാളെ പിടികൂടി വെച്ചൂച്ചിറ പോലീസിന് കൈമാറിയത്. വെച്ചൂച്ചിറ പോലീസ് സ്റ്റേഷനിൽ 2019 ൽ രജിസ്റ്റർ ചെയ്ത കേസിൽ പത്തനംതിട്ട സെഷൻസ് കോടതിയുടെ വാറന്റിലാണ് അറസ്റ്റ്. ഇയാൾ വെച്ചൂച്ചിറ പോലീസ് സ്റ്റേഷനിൽ ഉൾപ്പെടെ  വിവിധ പോലീസ് സ്റ്റേഷനുകളിലെ  17 കഞ്ചാവ് കേസുകളിൽ പ്രതിയായിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *