ശബരിമലയിൽ നിറപുത്തരി ചടങ്ങ് ഓഗസ്റ്റ് 3 ന് ; ഓഗസ്റ്റ് രണ്ടിന് നട തുറക്കും .

Kerala Pathanamthitta

പത്തനംതിട്ട – നിറപുത്തരിയോട് അനുബന്ധിച്ചുള്ള പൂജകൾക്കായി ശബരിമല നട ഓഗസ്റ്റ് രണ്ടിന് വൈകിട്ട് അഞ്ച് മണിക്ക് തുറക്കും. തന്ത്രി കണ്‌ഠരര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ. ഡി നട തുറന്ന് ദീപം തെളിയിക്കും. തുടർന്ന് പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നി പകരും. ഓഗസ്റ്റ് മൂന്നിനാണ് നിറപുത്തരി. ഓഗസ്റ്റ് മൂന്നിന് രാവിലെ നാലുമണിക്ക് ദർശനത്തിനായി നട തുറക്കും. രാവിലെ 5. 30ന് പതിനെട്ടാം പടിയ്ക്ക് സമീപത്തു നിന്ന് നെൽകറ്റകൾ പ്രദക്ഷിണമായി ശ്രീ കോവിലിന് മുന്നിലെ മണ്ഡപത്തിൽ എത്തിക്കും.

രാവിലെ 5. 40നും 6.20 നും ഇടയിലുള്ള മുഹൂർത്തത്തിലാണ് നിറപുത്തരി പൂജകൾ നടക്കുക.വൈകിട്ട് 6.30 ന് പതിനെട്ടാം പടിയിൽ പടിപൂജ ഉണ്ടായിരിക്കും. നിറ പുത്തരിയോടനുബന്ധിച്ച പൂജകൾ പൂർത്തിയാക്കി രാത്രി 10 മണിക്ക് നടയടയ്ക്കും. നിറപുത്തരി പൂജയുമായി ബന്ധപ്പെട്ട് ശബരിമല ദർശനം നടത്താൻ ആഗ്രഹിക്കുന്ന ഭക്തർ വെർച്ചൽ ക്യൂ വെബ്സൈറ്റ് വഴി(www.sabarimalaonline.org) ദർശനത്തിനായുള്ള സ്ലോട്ടുകൾ ബുക്ക് ചെയ്യണമെന്നും അധികൃതർ അറിയിച്ചു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *