സുവിധ പരിശീലനം നടത്തി

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സുവിധ ആപ്ലിക്കേഷനുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടികൾക്കുള്ള പരിശീലനവും സംശയ നിവാരണവും കളക്ടറേറ്റിൽ സംഘടിപ്പിച്ചു. നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററിന്റെ നേതൃത്വത്തിൽ നടത്തിയ പരിശീലനത്തിൽ ജില്ലാ ഇൻഫർമാറ്റിക്സ് ഓഫീസർ നിജു എബ്രഹാം ക്ലാസ് നയിച്ചു. സുവിധ പോർട്ടൽ വഴി ഓൺലൈനായി അപേക്ഷിക്കുന്നതിനുളള പരിശീലനമാണ് നൽകിയത് .

നാമനിർദേശപത്രിക, സത്യവാങ്മൂലം എന്നിവയുടെ സമർപ്പണം, പൊതുപരിപാടികൾ, റാലികൾ, മറ്റ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ എന്നിവയ്ക്കുള്ള അനുമതിക്ക് അപേക്ഷ സമർപ്പിക്കേണ്ട വിധം, അവയുടെ പുരോഗതി പരിശോധന ഇവയെ കുറിച്ചും ക്ലാസിൽ വിശദമാക്കി. സുവിധ ആപ്ലിക്കേഷനിലൂടെയും suvidha.eci.gov.in എന്ന വെബ്സൈറ്റിലൂടെയും നാമനിർദേശ പത്രികകളും അനുമതികളും രാഷ്ട്രീയ പാർട്ടികൾക്ക് ഓൺലൈനായി വരണാധികാരിക്ക് സമർപ്പിക്കാം. ആൻഡ്രോയിഡ്, ഐഒഎസ്, വിൻഡോസ് എന്നിവയിലും ആപ്പ് ലഭ്യമാണ്. സ്ഥാനാർത്ഥികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, തിരഞ്ഞെടുപ്പ് ഏജന്റ് എന്നിവർക്ക് അപേക്ഷ സമർപ്പിക്കാം. സ്ഥാനാർഥികൾക്ക് നാമനിർദ്ദേശ പത്രികകൾ, അഫിഡവിറ്റുകൾ എന്നിവയും ഈ സൈറ്റിലൂടെ സമർപ്പിക്കാം. നാമനിർദ്ദേശ പത്രികക്കൊപ്പം കെട്ടിവയ്ക്കേണ്ട തുക ഓൺലൈനായി അടക്കാനുള്ള സംവിധാനവും ഉണ്ട്.

നാമനിർദ്ദേശ പത്രികകൾ, അഫിഡവിറ്റുകൾ എന്നിവ പൂരിപ്പിച്ച് അവ നേരിട്ട് സമർപ്പിക്കുന്നതിനുള്ള തീയതി, സമയം എന്നിവ തിരഞ്ഞെടുക്കണം. അനുമതി ലഭിക്കുന്ന സമയത്ത് നേരിൽ ഹാജരായി ഓൺലൈനായി സമർപ്പിച്ച നാമനിർദ്ദേശ പത്രികയുടെ പ്രിന്റ് റിട്ടേണിങ് ഓഫീസർ മുൻപാകെ സമർപ്പിക്കണം. രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പരിശീലനത്തിൽ പങ്കെടുത്തു.

പത്തനംതിട്ട ലോക്സഭാ മണ്ഡലം:-
അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാരുടെ പട്ടിക

പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാരുടെ (എആര്‍ഒ) പേരുവിവരം നിയമസഭാ മണ്ഡലം അടിസ്ഥാനത്തില്‍ ചുവടെ.
111- തിരുവല്ല – എആര്‍ഒ – സഫ്‌ന നസറുദ്ദീന്‍ ഐഎഎസ്, സബ് കളക്ടര്‍ തിരുവല്ല (9447114902), ഇആര്‍ഒ- വിനോദ് ജോണ്‍  (9447059203).
112 റാന്നി – എആര്‍ഒ – എം.പി പ്രേംലാല്‍, ഡെപ്യൂട്ടി കളക്ടര്‍ (എല്‍എ) (8547610035), ഇആര്‍ഒ- ഇ.എം റെജി  (9747049214).
113 ആറന്മുള- എആര്‍ഒ- ആര്‍. ബീനാ റാണി, ഡെപ്യൂട്ടി കളക്ടര്‍ (ആര്‍ആര്‍) (8547610036), ഇആര്‍ഒ- എസ് ഉണ്ണികൃഷ്ണ പിള്ള  (9447712221).
114 കോന്നി – എആര്‍ഒ – ടി. വിനോദ് രാജ്  ഡെപ്യൂട്ടി കളക്ടര്‍ (എല്‍ആര്‍) (9847277789), ഇആര്‍ഒ- കെ.എസ് നാസിയ (8547618430).
115 അടൂര്‍ – എആര്‍ഒ – വി.ജയമോഹന്‍, ആര്‍ഡിഒ അടൂര്‍ (9447799827), ഇആര്‍ഒ- ആര്‍.കെ സുനില്‍ (9447034826).
100 കാഞ്ഞിരപ്പള്ളി – എആര്‍ഒ – ഷാജി ക്ലെമന്റ്് എല്‍എസ്ജിഡി ജോയിന്റ് ഡയറക്ടര്‍ കോട്ടയം (9633661921), ഇആര്‍ഒ-  ജെ. ശ്രീകല, (9447193631).
101 പൂഞ്ഞാര്‍ – എആര്‍ഒ – കെ.പി ദീപ, ആര്‍ഡിഒ പാല (9446993642) ഇആര്‍ഒ-  ജെ. ശ്രീകല, (9447193631).

Leave a Reply

Your email address will not be published. Required fields are marked *