പോഷക സമൃദ്ധി മിഷൻ്റെ ഭാഗമായുള്ള “കനി പന്തൽ” പരിപാടിയുടെ ഉദ്ഘാടനം

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – കേരള സർക്കാർ കൃഷി വകുപ്പിൻ്റെ പോഷക സമൃദ്ധി മിഷൻ്റെ ഭാഗമായുള്ള “കനി പന്തൽ” പരിപാടിയുടെ ഉദ്ഘാടനം ഇടപ്പരിയാരം എസ്.എൻ.ഡി.പി.ഹൈസ്കൂളിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ലളിതമ്മ തോമസ് നിർവഹിച്ചു.പദ്ധതിയുടെ ഭാഗമായി മാവ്,പ്ലാവ്,പേര,റംബുട്ടാൻ,ഞാവൽ,സപ്പോട്ട തുടങ്ങിയ ഫലവൃക്ഷങ്ങൾ വെച്ചുപിടിപ്പിച്ചു. വാർഡ് മെമ്പർ കെ.ജി.റെജി അദ്ധ്യക്ഷത വഹിച്ചു.ഹെഡ്മിസ്ട്രസ് കെ.ശൈലശ്രീ,കൃഷി അസിസ്റ്റൻ്റ് ജയശ്രീ ആർ,സജീവ് എം. റ്റി.,സീനിയർ അസിസ്റ്റൻ്റ് അനുല എ,ഇക്കോ ക്ലബ്ബ് കൺവീനർ ബിജു ജി.നായർ,സ്റ്റാഫ് സെക്രട്ടറി റോബിൻ വർഗീസ്,മിനി കെ.ജെ,അനീഷ് പ്രഭാകർ,അനിത റ്റി,ഷീബ എസ്,സുമേഷ് എസ്,സ്കൂൾ ലീഡർ രഞ്ജുഷ ആർ,സ്പീക്കർ അൽക, സരിത എസ്.തുടങ്ങിയവർ പ്രസംഗിച്ചു. ഗുണമേന്മയുള്ള ആഹാരം,ഭക്ഷ്യസുരക്ഷ,പരിസരം ഹരിതാഭമാക്കുക,കൃഷിയെ അറിയുക,വീട്ടിലും-സ്കൂൾ വളപ്പിലും വിഷരഹിത ഫലങ്ങളുടെ ഉല്പാദനം തുടങ്ങിയവയാണ് കനി പന്തൽ പരിപാടിയുടെ ലക്ഷ്യങ്ങൾ. കനിപന്തൽ ഉദ്ഘാടനത്തിൽ കനികൾ വിതരണം ചെയ്തു.വാർഡ് മെമ്പർ മണി മാഷ് ഈ സ്കൂളിലെ അദ്ധ്യാപകനായിരുന്നപ്പോൾ കുട്ടികളോടൊപ്പം വഴിയോരത്ത് നട്ട ഒരു പേരമരത്തിൽ നിന്ന് ഇന്ന് കിട്ടിയ 118 പേരയ്ക്കകൾ ചടങ്ങിൽ വെച്ച് കുട്ടികൾക്ക് വിതരണം ചെയ്തത് വ്യത്യസ്ത അനുഭവമായി.

ഫോട്ടോ ക്യാപ്ഷൻ: കേരള സർക്കാർ കൃഷി വകുപ്പിൻ്റെ പോഷക മിഷൻ്റെ ഭാഗമായ ” കനി പന്തൽ” പരിപാടിയുടെ ഉദ്ഘാടനം ഇടപ്പരിയാരം എസ്.എൻ.ഡി.പി.ഹൈസ്‌കൂളിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ലളിതമ്മ തോമസ് ഉദ്ഘാടനം ചെയ്യുന്നു.വാർഡ് മെമ്പർ കെ. ജി.റെജി അദ്ധ്യക്ഷത വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *