മൈക്രോ ക്രെഡിറ്റ് വായ്പ വിതരണം ചെയ്തു

Pathanamthitta
Print Friendly, PDF & Email

റാന്നി പെരുനാട് ഗ്രാമപഞ്ചായത്തിൽ സംസ്ഥാന വനിത വികസന കോർപ്പറേഷൻ നൽകുന്ന മൈക്രോ ക്രെഡിറ്റ് വായ്പയുടെ വിതരണോദ്ഘാടനം അഡ്വ.പ്രമോദ് നാരായൺ എംഎൽഎ നിർവഹിച്ചു. ഗ്രാമപഞ്ചായത്തിലെ 31 കുടുംബശ്രീ യൂണിറ്റിലെ 338 അംഗങ്ങൾക്കാണ് മൂന്ന് കോടി രൂപയുടെ വായ്പയാണ് വിതരണം ചെയ്തത്.

മഠത്തുംമൂഴി ശബരിമല ഇടത്താവളത്തിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ് മോഹനൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ഗോപി, പി.ആർ.പി.സി രക്ഷാധികാരി ഉദയഭാനു, ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് ഡി. ശ്രീകല, സെക്രട്ടറി എൻ.സുനിൽ കുമാർ, കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ എസ് ആദില, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.എസ് സുകുമാരൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ മോഹിനി വിജയൻ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എസ് ശ്യാം തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *