സൗജന്യ ഡയാലിസിസ് പദ്ധതി ഉദ്ഘാടനം ; മാര്‍ ക്രിസോസ്റ്റം ഫെല്ലോഷിപ്പ് മിഷന്‍ ഹോസ്പിറ്റല്‍, കുമ്പനാട്

Health Pathanamthitta
Print Friendly, PDF & Email

കുമ്പനാട് – പ്രൊഫ. പി. ജെ. കുര്യന്‍ ചെയര്‍മാനായ രാജീവ്ഗാന്ധി ഗുഡ്‌വില്‍ ചാരിറ്റബിള്‍ ട്രസ്റ്റ്, നിര്‍ദ്ധനരായ രോഗികള്‍ക്ക് സൗജന്യ ഡയാലിസിസ് ചെയ്യുന്നതിന്റെ ഭാഗമായി കുമ്പനാട് മാര്‍ ക്രിസോസ്റ്റം ഫെലോഷിപ്പ് മിഷന്‍ ഹോസ്പിറ്റലില്‍ മാര്‍ത്തോമ്മാ സഭയുടെ ഇപ്പോള്‍ നടക്കുന്ന സൗജന്യ ഡയാലിസിസിനു പുറമേ 15 ലക്ഷം രൂപാ ചെലവില്‍ രണ്ട് പുതിയ ഡയാലിസിസ് മെഷീന്‍ കൂടി സ്ഥാപിക്കുകയാണ്. തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജിലും, മല്ലപ്പള്ളി ജോര്‍ജ് മാത്തന്‍ മെമ്മോറിയല്‍ ആശുപത്രിയിലും 2 മെഷീന്‍ വീതം സ്ഥാപിച്ച് സൗജന്യ ഡയാലിസിസ് ഇപ്പോള്‍ നടത്തുന്നുണ്ട്. ഇതിനോടകം 10,000 -ലധികം സൗജന്യ ഡയാലിസിസ് നടത്തി കഴിഞ്ഞു.

ഒരു ദശാബ്ദത്തിലേറെയായി പ്രവര്‍ത്തിക്കുന്ന ട്രസ്റ്റ് ഇതിനകം 1970 പാവപ്പെട്ട രോഗികള്‍ക്ക് (ക്യാന്‍സര്‍, ഹാർട്ട് , കിഡ്‌നി) ചികിത്സാ സഹായവും, 449 വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ സഹായവും, 140 പെൺകുട്ടികൾക്ക് വിവാഹസഹായവും ചെയ്തിട്ടുണ്ട്. കോവിഡ് കാലത്ത് 120 കുട്ടികൾക്ക് സ്മാർട്ട് ഫോണും ആയിരത്തിലധികം കുടുംബങ്ങള്‍ക്ക് ഫുഡ് കിറ്റും നല്‍കിയിട്ടുണ്ട്. 2018 ലെ പ്രളയ കാലത്ത് 14 ലക്ഷം രൂപയുടെ ദുരിതാശ്വാസ പ്രവര്‍ത്തനവും നടത്തി.

അടുത്ത ജനുവരിയില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 100 വിദ്യാര്‍ത്ഥികള്‍ക്ക് 4000 രൂപ വീതം 4 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പും നല്‍കുന്നതാണ്. കുമ്പനാട് ഫെല്ലോഷിപ്പ് മിഷന്‍ ആശുപത്രിയില്‍ സ്ഥാപിക്കുന്ന 2 ഡയാലിസിസ് മിഷന്റെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് അഡ്വ. വി. ഡി. സതീശന്‍ നിര്‍വ്വഹിക്കും. ട്രസ്റ്റ് ചെയര്‍മാന്‍ പ്രൊഫ. പി. ജെ. കുര്യന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ അഭി. ഡോ. ജോസഫ് മാര്‍ ബര്‍ബാസ് സഫ്രഗന്‍ മെത്രാപ്പോലീത്താ അനുഗ്രഹപ്രഭാഷണവും ശ്രീ. ആന്റോ ആന്റണി എം. പി. മുഖ്യപ്രഭാഷണവും നടത്തുതാണ്. കെ. ശിവദാസന്‍ നായര്‍, മാലേത്ത് സരളാദേവി, അഡ്വ. വര്‍ഗീസ് മാമ്മന്‍, അഡ്വ. റെജി തോമസ്, റവ. തോമസ് ജോ, ജോ റ്റൈറ്റസ്, അനീഷ് വരിക്കണ്ണാമല, ജിജി മാത്യു, സുജാത പി., ലാലു തോമസ്, എല്‍സാ തോമസ്, അജയകുമാര്‍ വല്യുഴത്തില്‍, മാത്യൂസ് ചിറ്റേഴത്ത്, റ്റി.ജി. രഘുനാഥപിള്ള എിവര്‍ പ്രസംഗിക്കും.

Leave a Reply

Your email address will not be published. Required fields are marked *