ഫാർമസിസ്റ്റ് ; അപേക്ഷ ക്ഷണിച്ചു

Pathanamthitta
Print Friendly, PDF & Email

തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള തണ്ണിത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് പഞ്ചായത്ത് പ്രൊജക്റ്റ് മുഖേന ഫാർമസിസ്റ്റ് തസ്തികയിലേക്ക് ദിവസവേതനത്തിൽ കരാറടിസ്ഥാനത്തിൽ നിശ്ചിത യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
യോഗ്യത: ഗവൺമെന്റ് അംഗീകൃത ഡിഫാം/ ബിഫാം/ എംഫാം,കേരള ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ.
പ്രായപരിധി -40 വയസ്. ഒരു ഒഴിവ്. വേതനം -17000രൂപ. യോഗ്യതയുള്ളവർ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം അപേക്ഷ മാർച്ച് 16 മുതൽ 25 ന് വൈകുന്നേരം അഞ്ചുവരെ തണ്ണിത്തോട് കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ മുമ്പാകെ സമർപ്പിക്കണം. മാർച്ച് 26 ന് രാവിലെ 10 ന് തണ്ണിത്തോട് കുടുംബാരോഗ്യകേന്ദ്രത്തിൽ അഭിമുഖം നടത്തും. സർട്ടിഫിക്കറ്റുകളുടെ അസൽ സഹിതം കൃത്യസമയം ഹാജരാകണം. തണ്ണിത്തോട് ഗ്രാമപഞ്ചായത്തിൽ താമസിക്കുന്നവർക്ക് മുൻഗണന. ഫോൺ : 04682 382020,8281712437.

Leave a Reply

Your email address will not be published. Required fields are marked *