അഭിമാനിക്കാം.. കോന്നിയിൽ നിന്നൊരു താരോദയം !!

Uncategorized
Print Friendly, PDF & Email

കോന്നിയിൽ- മലയാളം, തമിഴ് തിയറ്ററുകളിൽ റിലിസ് ചെയ്ത പല സിനിമകളിലും ഹിന്ദി ചിത്രത്തിൽ അടക്കം വ്യത്യസ്തമായ വേഷങ്ങളിൽ അഭിനയിച്ചിരിക്കുകയാണ് ജോബി കോന്നി എന്ന കലാകാരൻ.

കലാം സ്റ്റാൻ്റേർഡ് 5B എന്ന ഹിന്ദി ചിത്രം മധ്യപ്രദേശിൽ ചിത്രീകരണം പൂർത്തിയായി മെയ്യിൽ റിലീസിന് ഒരുങ്ങുന്നു. ഉത്തരേന്ത്യൻ ജീവിത പശ്ചാത്തലത്തിൽ മനുഷ്യ ജീവിതങ്ങളെ അടയാളപ്പെടുത്തുകയാണ് കലാം സ്റ്റാൻഡേർഡ് 5B എന്ന ചിത്രത്തിലൂടെ . മലയാളിയായ ഒരാൾ നന്നേ ചെറുപ്പത്തിൽ ഉത്തരേന്ത്യയിൽ എത്തപ്പെടുകയും അയാളുടെ ജീവിതം പല രീതിയിൽ വഴിമാറുന്നുണ്ടെങ്കിലും മലയാള നാടിൻറെ സംസ്കാരവും രീതികളും അതേപോലെതന്നെ പിന്തുടരാൻ ശ്രമിക്കുന്ന നിഷ്കളങ്കനായ ഒരു മനുഷ്യന്റെയും അയാളുടെ കുടുംബത്തിന്റെയും കഥ പറയുന്നതാണീ ചിത്രം.

മാറി മാറി വരുന്ന സർക്കാരുകൾ നിർമ്മിക്കുന്ന നിയമങ്ങളും അത് ജനങ്ങളിൽ എത്തിക്കുന്ന മീഡിയകളും എത്രത്തോളം സാധാരണ മനുഷ്യരുടെ ചിന്തകളെ സ്വാധീനിക്കുന്നു എന്നതാണ് ഇതിന്റെ ഇതിവൃത്തം. ലാൽജി ക്രിയേഷൻസും , ക്രൗഡ് മീഡിയ പ്രൊഡക്ഷൻസും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൻറെ കഥ തിരക്കഥ സംവിധാനം : മിത്രൻ , കോ പ്രൊഡ്യൂസേഴ്സ് അജിത്ത് എബ്രഹാം, ലിജു ജോയ് , ക്യാമറ & എഡിറ്റ് ലിജു മാത്യു, ഡയലോഗ് ജസുരാജ്, മ്യൂസിക്ക് നവനീത് എസ് കുമാർ , ആർട്ട് മെബിൻ മോൻസി, സൗണ്ട് ലിന്റോ കോന്നി, മേക്കപ്പ് മനീഷ് ബാബു, കളറിസ്റ്റ് ജിതിൻ കുമ്പുക്കാട്ട്, അസോസിയേറ്റ് ഡയറക്ടർ ശിവക്ക് നടവരമ്പ്, സ്റ്റിൽസ് ജോബി കോന്നി.

മധ്യപ്രദേശിലെ ദേവാസിലും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരണം പൂർത്തിയായി ഈ ചിത്രത്തിൽ ദുരദർശൻ സംപ്രേഷണം ചെയ്തു കൊണ്ടിരുന്ന ‘പകിട പമ്പരം ‘ സീരിയൽ ൻ്റെ അമരക്കാരൻ ടോം ജേക്കബ് , ഏഞ്ചലോ ക്രിസ്റ്റ്യാനോ, നിമിഷ നായർ, മെലീസ, ജോൺസൻ , ലിന്റോ കോന്നി, ശ്രീകുമാർ, സത്യനാഥ്, ജിത്തു, എന്നിവരോടൊപ്പം നിരവധി കലാകാരന്മാരും അണിനിരക്കുന്നു.

റിലീസ് ചെയ്യ്ത തമിഴ് മലയാളം ചിത്രം ‘തീക്കുച്ചിയും പനിത്തുള്ളിയും ‘, മലയാള ചിത്രം ‘ആവേ മരിയ ‘ , മലയാള ചിത്രം പ്രകാശൻ്റെ മെട്രോ എന്നിവയിലും. ഒരു പാട് ഷോർട്ട് സിനിമകളിലും ജോബി കോന്നി അഭിനയിച്ചിട്ടുണ്ട്. ഇനിയും റിലീസാവൻ ഇരിക്കുന്ന ദൈവത്തിൻ്റെ കണ്ണാടി, ഹന്ന എന്ന ചിത്രങ്ങളിലും പ്രധാന വേഷങ്ങൾ ചെയ്തിരിക്കുയാണ് ജോബി .മിമിക്രി ആർട്ടിസ്റ്റും സ്റ്റേജ് ഷോ കോ – ഓർഡിനേറ്ററും കൂടിയാണ് ജോബി കോന്നി എന്ന കലാകാരൻ . നമ്മുടെ നാട്ടിൽ നിന്നുള്ള ഈ താരോദയത്തെ അഭിമാനത്തോടെ പ്രോത്സാഹിപ്പിക്കാം.

Leave a Reply

Your email address will not be published. Required fields are marked *