റാന്നി – കുടമുരുട്ടി ചണ്ണയിൽ പതാക്ക് യോഹന്നാന്റെ വീട്ടിൽ നിന്നും രാജാവെബാലയെ ദ്രുതകർമ്മസേന പിടികൂടി. ഞായറാഴ്ച രാവിലെ യോഹന്നാനും കുടുംബവും പള്ളിയിൽ പോയി തിരിച്ചു വരുമ്പോൾ വീടിന്റെ സിറ്റൗട്ടിൽ രാജവെമ്പാലയെ കാണുകയായിരുന്നു. ഉടൻതന്നെ വനം വകുപ്പിൽ വിവരം അറിയിച്ചു. 11.30 ഓടെ റാന്നി വനം വകുപ്പിന്റെ ദ്രുത കർമ്മ സേന സ്ഥലത്തെത്തുകയും രാജവെമ്പാലയെ പിടികൂടുകയും ചെയ്തു. കഴിഞ്ഞ വർഷം ഇതേ വീടിന്റെ അടുക്കളയിൽ നിന്നും രാജവെമ്പാലയെ പിടികൂടിയിട്ടുണ്ട്. വനാതിർത്തിയോട് ചേർന്ന് കിടക്കുന്ന ഈ മേഖലയിൽ ഇഴ ജന്തുക്കൾ മുതൽ കാട്ടാനയുടെയും കടുവായുടെയും വരെ ശല്യമുണ്ട്. വനംവകുപ്പ് പിടികൂടിയ രാജവെമ്പാലയെ പിന്നീട് ഉൾ വനത്തിൽ തുറന്നു വിട്ടു. മലയോര മേഖലയിലെ ഒട്ടുമിക്ക സ്ഥലങ്ങളിലെയും ജനങ്ങൾ അഭിമുഖീകരിക്കുന്ന ഒരു വിഷയമാണിത്. പേടിച്ചല്ലാതെ വീടിന്റെ കതക് തുറക്കാൻ പറ്റാത്ത അവസ്ഥ. കുട്ടികളെ വീടിനു പുറത്തേക്ക് ഒറ്റക്ക് വിടാൻ കഴിയാത്ത അവസ്ഥ . ഇതിനെല്ലാം ഒരു പരിഹാരമുണ്ടാകുമോ ?
What do you feel about this post?
Like
Love
Happy
Haha
Sad

