തിരുവല്ല: മൂന്ന് ദിവസമായി നടന്നുവന്ന ആൾ കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം സമാപിച്ചു. സംസ്ഥാന പ്രസിഡൻ്റായി കണ്ണൂർ പയ്യന്നൂർ കോളേജിലെ എ നിശാന്തിനെയും ജനറൽ സെക്രട്ടറിയായി തിരുവനന്തപുരം എം ജി കോളേജിലെ ഡോ: കെ ബിജുകുമാറിനെയും തിരുവല്ലയിൽ സമാപിച്ച 66-ാം സംസ്ഥാന സമ്മേളനം തെരെഞ്ഞെടുത്തു.
തൃശൂർ വ്യാസ കോളജിലെ, ഡോ: കെ പ്രദീപ് കുമാറാണ് ട്രഷറർ. കൊല്ലം ടി കെഎം ആർട്സ് ആൻ്റ് സയൻസ് കോളജിലെ ഡോ.എസ് ഷാജിത, ആലപ്പുഴ കായംകുളം എംഎസ്എം കോളജിലെ ഡോ.ടി ആർ മനോജ് എന്നിവരാണ് വൈസ് പ്രസിഡൻ്റ് മാർ.. സംസ്ഥാന സെക്രട്ടറിമാരായി ഡോ. എ യു അരുൺ
(സെന്റ് പീറ്റേഴ്സ് കോളജ്, കോലഞ്ചേരി, എറണാകുളം), ഡോ എസ് സോജു ( എസ് എൻ കോളജ്, വർക്കല, തിരുവനന്തപുരം), ഡോ.എം ബി ഗോപാലകൃഷ്ണൻ (മാർത്തോമ കോളജ് ചുങ്കത്തറ, മലപ്പുറം), ഡോ. തോമസ് മോണത്ത് (മേരിമാത കോളജ് മാനന്തവാടി, വയനാട്) എന്നിവരെയും തെരെഞ്ഞെടുത്തു.16 അംഗ സംസ്ഥാന കമ്മറ്റിയേയും സമ്മേളനം തിരഞ്ഞെടുത്തു.
ജനാധിപത്യ സമൂഹത്തിൽ വിയോജിക്കുക എന്നത് ഒരു പൗരൻ്റെ അവകാശമാണെന്ന് സിപിഐ എം നേതാവ് എം എ ബേബി പറഞ്ഞു. പൗരത്വത്തിന് മതം മാനദണ്ഡമാക്കിയത് ഭരണഘടനാവിരുദ്ധമാണ്. എ കെ പി സി ടി എ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം എ ബേബി പറഞ്ഞു.
അടുത്ത സമയങ്ങളിൽ ഉണ്ടായ ചില വിധികൾ കാണുബോൾ സുപ്രീം കോടതി ഭരണഘടന – മതേതര മൂല്യങ്ങൾ സംരക്ഷിക്കുന്നില്ലന്ന് തോന്നിപോകുന്നു. ഭരണഘടന മൂല്യങ്ങൾ സംരക്ഷിക്കാനുള്ള ബാധ്യത ജനങ്ങൾ ഏറ്റെടുക്കണം. മോദിയെ ചലിപ്പിക്കുന്നത് ആർ എസ് എസ് ആണെന്നും ബേബി വ്യക്തമാക്കി. സംസ്ഥാന പ്രസിഡൻറ് കെ ബിജുകുമാർ അധ്യക്ഷനായി. ജനറൽ സെക്രട്ടറി സി പത്മനാഭൻ, സ്വാഗത സംഘം ചെയർമാൻ പി ബി ഹർഷകുമാർ, സി പി ഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ആർസനൽകുമാർ, ഏരിയാ സെക്രട്ടറി ഫ്രാൻസിസ് വി ആൻ്റണി, എ കെ പി സി ടി എ സെക്രട്ടറി എസ് സോജു, വനിതാ സബ് കമ്മറ്റി കൺവീനർ ആശാ പ്രഭാകർ എന്നിവർ സംസാരിച്ചു.
സന്തോഷ് സദാശിവമഠം


