പ്രധാനമന്ത്രി പത്തനംതിട്ടയിൽ എത്തുന്നു ; എന്തായിരിക്കും ആ ട്വിസ്റ്റ് ?

Kerala Fashion Pathanamthitta Politics

പത്തനംതിട്ട – ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കേരളത്തിലെത്തുന്നു.മാർച്ച് 15 ന് പാലക്കാട്ടെത്തുന്ന മോദി അവിടെ റോഡ് ഷോ നടത്തും. 15ന് പത്തനംതിട്ടയിലും എത്തുന്ന പ്രധാനമന്ത്രി അനിൽ ആൻറണിയുടെ പ്രചാരണത്തിൻറെ ഭാഗമായുള്ള പൊതുയോഗത്തിലും പങ്കെടുക്കും എന്നാണറിയുന്നത്. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം ആദ്യമായാണ് പ്രധാനമന്ത്രി കേരളത്തിൽ എത്തുന്നത്. കേരളത്തിലെ ആദ്യ പൊതുയോഗം പത്തനംതിട്ടയിൽ അനിൽ ആൻറണിക്ക് വേണ്ടിയാണ്. പ്രധാനമന്ത്രിയുടെ ഈ സന്ദർശനത്തോടെ പത്തനംതിട്ടയിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ അനിൽ ആന്റണിക്കനുകൂലമായ ട്വിസ്റ്റ് ഉണ്ടാകുമെന്ന് ചില സംഘപരിവാർ പ്രവർത്തകർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നു. !! എന്തായിരിക്കും ആ ട്വിസ്റ്റ് ?

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *