മത്തായിയുടെ കുടുംബത്തിന് വീട്

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട: ചിറ്റാറിലെ യുവകർഷകനായിരുന്ന അന്തരിച്ച മത്തായിയുടെ കുടുംബത്തിന് സെൻറർ ട്രാവൻകൂർ ഡെവലപ്മെൻറ് കൗൺസിലിന്റെയും എല്ലാം വിഭാഗം ജനങ്ങളുടെയും സഹായത്തോടെ നിർമ്മിക്കുന്ന ഭവനത്തിൻ്റെ തറകല്ലിടിൽ ചടങ്ങ് മലങ്കര ഓർത്തഡോക്സ് സഭ തുമ്പമൺ ഭദ്രാസനാധിപൻ അഭിവന്ദ്യ കുര്യക്കോസ് മാർ ക്ലിമ്മിസ് മെത്രപോലിത്ത നിർവഹിച്ചു. റവ ഫാദർ ബസലേൽ റമ്പാച്ചൻ അധ്യക്ഷത വഹിച്ചു.മത്തായിയുടെ കുടുംബത്തിന് നീതി കിട്ടുന്നതിൽ കാലതാമസം ഉണ്ടാകുന്നതായും കുടുംബത്തിന് വീട് വേഗത്തിൽ പൂർത്തികരിക്കാൻ എല്ലാവരുടെയും സഹായം ആവശ്യമാണ് എന്ന് മെത്രപ്പോലിത്ത പ്രസംഗത്തിൽ പറഞ്ഞു. ഭവന നിർമ്മാണ പ്രവർത്തനതിന് വേണ്ടി ആദ്യ തുക അഭിവന്ദ്യ മെത്രപ്പോലിത്ത തിരുമേനിയിൽ നിന്ന് മത്തായിയുടെ ഭാര്യ ഷിബാ മത്തായി മക്കൾ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.

ഫാദർ റ്റെറ്റസ്, ഫാദർ സാം , റവ v s സ്കറിയ (ഡയക്ടർ മാർത്തോമ്മ മെത്രപ്പോലിത്തയുടെ അഭയം പദ്ധതിയുടെ കോ ഓർഡിനേറ്റർ ), ഫാദർ എബി, സെൻറർ ട്രാവൻകൂർ ഡെവലപ്മെൻറ് കൗൺസിൽ ചെയർമാൻ വിക്ടർ ടി തോമസ്, പ്രെഫ G ജോൺ, മണിയാർ രാധാകൃഷ്ണൻ (മുൻ പഞ്ചായത്ത് പ്രസിഡൻ്റെ വടശ്ശേരിക്കര ) അനിൽ കിഴക്കുപുറം, സ്ഥലം നൽകിയ ബേബിച്ചാൻ, കുഞ്ഞുഞ്ഞമ്മ, ജോസഫ് ഇടിക്കുള ,മനോജ് കുടപ്പന, സജി കുടപ്പന, ജോയൽ ചിറ്റാർ എന്നിവർ സന്നിഹിതരായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *