തിരുവല്ല: അമൃതകല സ്കൂൾ ഓഫ് പെർഫോമിംഗ് ആർട്സ് പതിനഞ്ചാം വാർഷികത്തോടനുബന്ധിച്ച് പ്രഥമ അമൃതകലാശ്രീ പുരസ്ക്കാരം കഥകളി നടനും സോപാനഗായകനും സാംസ്ക്കാരിക പ്രവർത്തകനും അദ്ധ്യാപകനുമായ പന്തളം ഉണ്ണികൃഷണന് സമ്മാനിക്കും.. 21001 രൂപയും പ്രശസ്തിപത്രവും ഫലകവും ശില്പവും അടങ്ങുന്നതാണ് പുരസ്ക്കാരം. ആഗസ്റ്റ് 3ന് വൈകിട്ട് 4 മണിക്ക് തോട്ടഭാഗത്ത് നടക്കുന്ന അമൃത തരംഗം വാർഷികപരിപാടിയിൽ വച്ച് പുരസ്ക്കാരം സമർപ്പിക്കും.


