പ്രശസ്തമായ തൃക്കവിയൂർ കെട്ടുകാഴ്ചയോടെ മഹാശിവരാത്രി ആഘോഷിച്ചു…

Kerala Pathanamthitta

തിരുവല്ല – തൃക്കവിയൂർ മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ആഘോഷം കെട്ടുകാഴ്ചയും വിളക്കിനെഴുന്നെള്ളത്തുമായി ആഘോഷിച്ചു.. മറ്റ് ശിവക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായ പൂജാവിധികളാണ് ഇവിടെയുള്ളത്. രാത്രിയിലെ ശിവരാത്രി പൂജകൾക്ക് ശേഷം രണ്ട് മണിയോടെ നടക്കുന്ന വിളക്കിനെഴുന്നെള്ളത്ത് ദർശിക്കാനും ശ്രിപാർവ്വതി സമേതനായി വിളക്കെഴുന്നള്ളത്തിനെത്തുന്ന ശ്രി മഹാദേവനെ എട്ട് കരക്കാരുടെ വകയായി ചുറ്റുവിളക്ക് തെളിയിച്ചും ഓം നമഃ ശിവായ മന്ത്രോച്ചാരണങ്ങളാൽ പ്രദിക്ഷണം ചെയ്ത് അകമ്പടിയേകാനും വൃതാനുഷ്ഠാനത്തോടെ ആയിരങ്ങൾ ആണ് ക്ഷേത്ര ത്തിലെത്തിച്ചേരുന്നത്. പകൽ 4മണിയോടെ കണിയാമ്പാറ, നാഴിപ്പാറ എന്നിവിടങ്ങളിൽ നിന്ന് ആരംഭിക്കുന്ന കെട്ടുകാഴ്ചകൾ വൈകിട്ട് ആറരയോടെ ക്ഷേത്ര പതിനെട്ടാം പടിയിൽ എത്തിച്ചേരുമ്പോളാണ് പ്രസിദ്ധമായ കാഴ്ച ശ്രീബലി കെട്ടുകാഴ്ച സംഗമം നടക്കുന്നത്.

 

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *