തോമസ് ചെറിയാൻ രാജ്യത്തിന് അഭിമാനമായ ധീരജവാൻ : മന്ത്രി വീണാ ജോർജ്

Pathanamthitta
Print Friendly, PDF & Email

തോമസ് ചെറിയാൻ രാജ്യത്തിന് അഭിമാനമായ ധീരജവാൻ : മന്ത്രി വീണാ ജോർജ്

സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കും വേണ്ടി അന്ത്യോപചാരം അർപ്പിച്ചു

പത്തനംതിട്ട – തോമസ് ചെറിയാൻ രാജ്യത്തിന് അഭിമാനമായ ധീര ജവാനെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 1968 ൽ ഹിമാചൽ പ്രദേശിൽ രോഹ്താങ് പാസിൽ വിമാനാപകടത്തിൽ മരിച്ച സൈനികൻ ഇലന്തൂർ ഒടാലിൽ തോമസ് ചെറിയാന് ഇലന്തൂർ കാരൂർ സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളിയിൽ നടന്ന സംസ്‌കാര ചടങ്ങിൽ അന്ത്യോപചാരം അർപ്പിക്കുകയായിരുന്നു മന്ത്രി. അപൂർവ ചരിത്രനിമിഷത്തിനാണ് ഇവിടെ സാക്ഷ്യം വഹിക്കുന്നത്. രാജ്യത്തിന്റെ ചരിത്രത്തിൽ നടത്തിയ ഏറ്റവും വലിയ തെരച്ചിലിലൂടെയാണ് 56 വർഷങ്ങൾക്ക് ശേഷം തോമസ് ചെറിയാന്റെ മൃത്ദേഹം കണ്ടെത്തിയത്. ഉദ്യമത്തിന് നേതൃത്വം നൽകിയ ഇന്ത്യൻ ആർമി ആദരവ് അർഹിക്കുന്നു. കുടുംബാങ്ങളുടെ ദുഖത്തിൽ പങ്കുചേരുന്നതോടൊപ്പം സൈനികന് സംസ്ഥാനത്തിന്റെ ആദരവ് അർപ്പിക്കുന്നതായും മന്ത്രി അറിയിച്ചു.


സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിയ്ക്കും വേണ്ടി മന്ത്രി വീണാ ജോർജ് പുഷ്പചക്രം സമർപ്പിച്ചു. ജില്ലാ ഭരണകൂടത്തിനായി ജില്ലാ കലക്ടർ എസ്. പ്രേംകൃഷ്ണൻ പുഷ്പചക്രം സമർപ്പിച്ചു. ജില്ലാ പോലിസ് മേധാവി വി. ജി. വിനോദ് കുമാർ, എഡിഎം ബി. ജ്യോതി, ഡെപ്യൂട്ടി കലക്ടർ ആർ. രാജലക്ഷ്മി തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *