പത്തനംതിട്ടയിൽ പലയിടത്തും ശക്തമായ വേനൽ മഴ !!

Kerala Pathanamthitta
Print Friendly, PDF & Email

പ്രമാടം – കടുത്ത ചൂടിന് അല്പം ആശ്വാസകരമായി പലയിടത്തും വേനൽ മഴ പെയ്തു .ഉച്ചയ്ക്ക് ശേഷം കലഞ്ഞൂർ ,കൂടൽ, വള്ളിക്കോട്, പ്രമാടം എന്നിവിദങ്ങളിൽ ശക്തമായ മഴയും കോന്നി, പത്തനംതിട്ട, ഓമല്ലൂർ മേഖലകളിൽ നേരിയ മഴയും പെയ്തു .

പത്തനംതിട്ട ജില്ലയിൽ ഇന്ന് 37 ഡിഗ്രി ചൂട് രേഖപ്പെടുത്തി . ഇതിനാൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരുന്നു . കലഞ്ഞൂർ മേഖലയിൽ അര മണിക്കൂറിലേറെ ശക്തമായ മഴ രേഖപ്പെടുത്തി . റോഡിൽ പലയിടത്തും വെള്ളം കെട്ടിക്കിടന്നു . ഓടകൾ പലതും അടഞ്ഞു . അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *