കാട്ടാനയാക്രമണം ; വയോധികയായ വീട്ടമ്മ കൊല്ലപ്പെട്ടു

Kerala Idukki
Print Friendly, PDF & Email

ഇടുക്കി: കാട്ടാന ആക്രമണത്തിൽ വീണ്ടും ഒരു മരണം. നേരിയമംഗലം കാഞ്ഞിരവേലിയിൽ ഇന്ദിര രാമകൃഷ്ണൻ (78) എന്ന വയോധികയായ വീട്ടമ്മയാണ് കൊല്ലപ്പെട്ടത്. രാവിലെ വീട്ടുവളപ്പിൽ കൃഷിപ്പണിയിൽ ഏർപ്പെട്ടിരിക്കേയാണ് ഇന്ദിരയെ കാട്ടാന ആക്രമിക്കുന്നത്. ഗുരുതരമായി പരിക്കേറ്റ ഇന്ദിരയെ കോതമംഗലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴിമദ്ധ്യേ മരിച്ചു.

കഴിഞ്ഞ ദിവസം ഈ പ്രദേശത്ത് മലമുകളിൽ കാട്ടുതീ ഉണ്ടായിരുന്നു. ഇതിനു ശേഷം കാട്ടാനകൾ ജനവാസ മേഖലയിൽ ഇറങ്ങിയിരുന്നു. ഇക്കാര്യം വനംവകുപ്പ് അധികൃതരെ അറിയിച്ചിരുന്നുവെന്നും അവരാരും തിരിഞ്ഞുനോക്കിയില്ലന്നും നാട്ടുകാർ പറയുന്നു. കഴിഞ്ഞയാഴ്ച മൂന്നാറിലും കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *