കാരുണ്യ പ്രവർത്തനങ്ങളിൽ മുന്നിൽ കേരളം ; മന്ത്രി വീണ ജോർജ്

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട : കാരുണ്യ പ്രവർത്തനങ്ങളിൽ മുന്നിൽ കേരളമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അഭിപ്രായപ്പെട്ടു. വിവരാവകാശ, സാമൂഹിക പൊതു പ്രവർത്തകൻ റഷീദ് ആനപ്പാറയുടെ നേതൃത്വത്തിൽ നടന്ന ഓണകിറ്റുകളുടെ വിതരണം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. ജീവകാരുണ്യ പ്രവർത്തനങ്ങൾ മരിക്കില്ല. നല്ല മനസ്സിന്റെ ഉടമകൾ എവിടെയുണ്ടോ അവിടെയെല്ലാം ജീവകാരുണ്യ പ്രവർത്തനങ്ങൾ ഉണ്ട്. ആക്രമിക്കപ്പെടുന്നവർക്കും നീതി നിഷേധിക്കപ്പെടുന്നവർക്കും കാരുണ്യ പ്രവർത്തനങ്ങൾ ആശ്വാസമാണെന്നും അവർ കൂട്ടിച്ചേർത്തു. റഷീദ് ആനപ്പാറ അധ്യക്ഷത വഹിച്ചു. സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ അനിൽകുമാർ, പത്തനംതിട്ട നഗരസഭ മുൻ വൈസ് ചെയർമാൻ പി കെ ജേക്കബ്, ജോർജ് വർഗീസ് തെങ്ങും തറയിൽ , അഷറഫ് അലങ്കാർ, ശശികുമാർ തുരുത്തിയിൽ, അഡ്വ: ഷബീർ അഹമ്മദ്, കെ കെ നവാസ്, കെ എം രാജ, ഇന്ദിരാമ്മ, ആമിന ബീവി എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ: പൊതുപ്രവർത്തകൻ റഷീദ് ആനപ്പാറയുടെ നേതൃത്വത്തിൽ നടന്ന സാധുക്കൾക്കുള്ള ഓണക്കിറ്റ് വിതരണം മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്തുകൊണ്ട് ഒരു ഗാനം ആലപിച്ചപ്പോൾ.

Leave a Reply

Your email address will not be published. Required fields are marked *