പത്തനംതിട്ട – ജില്ലാ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ യൂട്യൂബ് ചാനൽ തദ്ദേശകാഴ്ചകളുടെ ലോഞ്ചിങ് ജില്ലാ കളക്ടർ എ ഷിബു നിർവഹിച്ചു. മാലിന്യമുക്ത പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ സന്ദേശം അടങ്ങിയ മാലിന്യമുക്ത കേരളത്തിനായി എന്ന വീഡിയോ ജില്ലാ കളക്ടർ ചാനലിൽ അപ്ലോഡ് ചെയ്തു. ഗ്രാമ പഞ്ചായത്തുകളിലും നഗരസഭകളിലും നടക്കുന്ന വികസന പ്രവർത്തങ്ങളുടെ പ്രചാരണമാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ കെ. രശ്മിമോൾ, ഡപ്യൂട്ടി ഡയറക്ടർ രാജേഷ്‌കുമാർ, ജില്ലാ ശുചിത്വ മിഷൻ കോർഡിനേറ്റർ ബൈജു ടി പോൾ, നവകേരളം മിഷൻ കോർഡിനേറ്റർ അനിൽ കുമാർ, അസിസ്റ്റന്റ് ഡയറക്ടമാരായ സുജ കുമാരി, രാജ്കുമാർ തുടങ്ങിയവർ പങ്കെടുത്തു.

What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

