തിരുവല്ല – പെരിങ്ങര ഗ്രാമപഞ്ചായത്തുതല പാലിയേറ്റീവ് രോഗി കുടുംബ സംഗമം ചാത്തൻങ്കേരി സാമൂഹ്യ ആരോഗ്യ കേന്ദ്ര ഹാളിൽ തിരുവല്ല സബ് കളക്ടർ സഫ്‌ന നസറുദ്ദീൻ ഉദ്ഘാടനം ചെയ്തു. പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം തോമസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വിജി നൈനാൻ ഡയാലിസിസ് രോഗികൾക്കുള്ള കിറ്റുകൾ, ഭക്ഷ്യ കിറ്റുകൾ എന്നിവ വിതരണം ചെയ്തു. ബ്ലോക്ക് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സോമൻ താമരച്ചാലിൽ പാലിയേറ്റീവ് രോഗികൾക്കുള്ള മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്തു. പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിഷ്ണു നമ്പൂതിരി വിനോദ ഉപകരണങ്ങൾ വിതരണം ചെയ്തു. പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻമാരായ ജയ എബ്രഹാം, സുഭദ്രരാജൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അരുന്ധതി അശോക്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം.സി ഷൈജു, സൂസൻ എബ്രഹാം, ശാന്തമ്മ ആർ നായർ, റിക്കു മോനി വർഗീസ്, ശർമിള സുനിൽ, അശ്വതി രാമചന്ദ്രൻ,സനൽ കുമാരി, ചന്ദ്രു എസ് കുമാർ, ഷീന മാത്യു, മാത്തൻ ജോസഫ്, പഞ്ചായത്ത് സെക്രട്ടറി ഷാജി എ തമ്പി,മെഡിക്കൽ ഓഫീസർമാരായ ഡോ. എസ് ശാലിനി, ഹെൽത്ത് ഇൻസ്‌പെക്ടർ സതീഷ്, കുഞ്ഞുമോൾ ഷാജി, അനുപമ തുടങ്ങിയവർ പങ്കെടുത്തു.


