സ്ഥലം – സെന്റ് തോമസ് മാർത്തോമാ പള്ളി , മുതുപേഴുങ്കൽ
തീയതി – 2024 നവംബർ 10 ഞായർ , 4pm
മുഖ്യാതിഥി – റവ, ഫാദർ ബെന്യാമിൻ ശങ്കരത്തിൽ
കോന്നി – മാർത്തോമാ യുവജനസഖ്യം കോന്നി സെന്റർ, നാഷണൽ ക്രിസ്ത്യൻ മൂവ്മെന്റ് ഫോർ ജസ്റ്റിസ് എന്നിവയുടെ ആഭിമുഖ്യത്തിൽ “അറിയാം.. അറിയിക്കാം..” എന്ന ന്യൂനപക്ഷ അവകാശങ്ങളെ കുറിച്ചുള്ള സെമിനാർ 2024 നവംബർ മാസം 10 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് മുതുപേഴുങ്കൽ സെന്റ് തോമസ് മാർത്തോമാ പള്ളിയിൽ വെച്ച് നടക്കുകയാണ്.
കേന്ദ്ര സംസ്ഥാന സർക്കാരുകളിൽ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങൾ, സ്‌കോളർഷിപ്പുകൾ, വായ്‌പകൾ, തുടങ്ങി ന്യൂനപക്ഷ അവകാശങ്ങളെ കുറിച്ചും നാഷണൽ ക്രിസ്ത്യൻ മൂവ്മെന്റ് ഫോർ ജസ്റ്റിസ് അഡ്വൈസറി കൗൺസിൽ അംഗവും, ഹയൂമാണ് റൈറ്റ്സ് ഫൗണ്ടേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ റവ. ഫാദർ ബെന്യാമിൻ ശങ്കരത്തിൽ സംസാരിക്കുന്നു. ബഹുമാനപ്പെട്ട ഇടവ അംഗങ്ങൾ പങ്കെടുത്ത സെമിനാർ വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ,
കോന്നി സെന്റർ യുവജന സഖ്യത്തിന് വേണ്ടി റവ. രാജീവ് ഡാനിയേൽ ( പ്രസിഡന്റ് ), സ്റ്റെലിൻ എം ഷാജി ( സെക്രട്ടറി ), അനീഷ് തോമസ് ( കോഓർഡിനേറ്റർ ) എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
What do you feel about this post?
Like
Love
Happy
Haha
Sad

