ഒറ്റത്തവണ ആശ്വാസ ധനസഹായം നൽകുന്നു

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – അസംഘടിത മേഖലയിലെ ദിവസ വേതനക്കാരും, ദുരിതമനുഭവിക്കുന്നവരുമായ തൊഴിലാളികൾക്ക് ഒറ്റത്തവണ ആശ്വാസ ധനസഹായം നൽകുന്നു. അപേക്ഷകർ ദിവസ വേതനത്തിന് ജോലി ചെയ്യുന്നവരും, തളർവാതം, ക്യാൻസർ, ഹൃദയ രോഗങ്ങൾ, ക്ഷയം, ട്യൂമർ, വൃക്ക രോഗങ്ങൾ എന്നീ മാരക രോഗങ്ങളാൽ ദുരിതമനുഭവിക്കുന്നവരും മറ്റ് ക്ഷേമനിധികളിൽ അംഗങ്ങൾ അല്ലാത്തവരുമാകണം. അപേക്ഷകൾ അതാത് താലൂക്കുകളിൽ പ്രവർത്തിക്കുന്ന അസിസ്റ്റന്റ് ലേബർ ഓഫീസുകളിൽനിന്നും ലഭിക്കും. ആധാർ, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പുകളും, വാർഡ് മെമ്പറുടെ സാക്ഷ്യപത്രവും, അസിസ്റ്റന്റ് സർജനിൽ കുറയാത്ത ഡോക്ടറിൽനിന്നും രോഗ വിവരവും, ചികിത്സ സംബന്ധിക്കുന്നതുമായ സർട്ടിഫിക്കറ്റ് എന്നിവ അപേക്ഷയോടൊപ്പം അതാത് ലേബർ ഓഫീസർമാർക്ക് നൽകണം. മുമ്പ് അപേക്ഷിച്ചവരും ധനസഹായം ലഭിച്ചവരും അപേക്ഷിക്കേണ്ടതില്ല.

പത്തനംതിട്ട : 8547655373,റാന്നി : 8547655374.തിരുവല്ല : 8547655375, മല്ലപ്പള്ളി : 8547655376, അടൂർ : 8547655377

Leave a Reply

Your email address will not be published. Required fields are marked *