പത്തനംതിട്ട – യുഡിഎഫ് സർക്കാരിനേക്കാൾ വിവിധമേഖലകളിൽ നികുതിയും,വരുമാനവും വർദ്ധിപ്പിച്ച ഈ സർക്കാർ നിത്യോപയോഗ സധനവില കുതിച്ചുയർന്നപ്പോൾ പെൻഷൻകാരുടെ 5 തവണത്തെ ഡി.എ.കുടിശിക അനുവദിക്കാതിരിക്കുന്നത് കടുത്ത മനുഷ്യത്വരഹിതമായ നടപടിയാണെന്ന് കെ.എസ്.എസ്.പി.എ.ജില്ലാ വൈസ് പ്രസിഡൻറ് ഏബ്രഹാം വി.ചാക്കോ.
പത്തനംതിട്ട ട്രഷറികൾക്ക് മുമ്പിൽ കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിലവിലുള്ള അപാകതകൾ പരിഹരിക്കാതെ 3 വർഷത്തേക്കുള്ള എഗ്രിമെൻറ് വെച്ചിരിക്കുന്ന പെൻഷൻകാരുടെ മെഡിസെപ് പ്രീമിയം തുക വർദ്ധിപ്പിക്കാൻ നടക്കുന്ന നീക്കങ്ങൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
പ്രസിഡൻറ് എം.പി.മോഹനൻ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന കൗൺസിലർ പി. എ.മീരാപിള്ള,സെക്രട്ടറി കെ.ജി.റെജി.ജോൺ തോമസ് മാമ്പറ,വരദരാജൻ പി.എൻ.,കെ.എ.വർഗീസ് ,മുഹമ്മദ് സലീം,ഗിവർഗീസ് പി., എൻ.എസ്.ജോൺ,ജോൺ പി.,എന്നിവർ പ്രസംഗിച്ചൂ.
What do you feel about this post?
Like
Love
Happy
Haha
Sad

