സംരംഭകർക്കായി മേള സംഘടിപ്പിച്ചു

Pathanamthitta

തിരുവല്ല – പെരിങ്ങര ഗ്രാമപഞ്ചായത്തിൽ സംരംഭകർക്കായി ലോൺ, ലൈസൻസ്, സബ്‌സിഡി മേള സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം തോമസ് മേള ഉദ്ഘാടനം ചെയ്തു. സംരംഭകർക്ക് ആവശ്യമായ ഉദ്യം രജിസ്‌ട്രേഷൻ, കെ സ്വിഫ്റ്റ് അക്‌നോളജ്‌മെന്റ് സർട്ടിഫിക്കറ്റ്, മറ്റ് വകുപ്പുകളുടെ ലൈസൻസ്, പഞ്ചായത്ത് ലൈസൻസ് തുടങ്ങിയവ എടുക്കുന്നതിനും ബാങ്ക് വായ്പ സ്വീകരിക്കുന്നതിനും മേളയിൽ സൗകര്യം ഒരുക്കി. 2023 -24 സംരംഭക വർഷം 2.0 ന്റെ ഭാഗമായി ജില്ലാ വ്യവസായ വകുപ്പും പെരിങ്ങര ഗ്രാമപഞ്ചായത്തും മേള സംഘടിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സുഭദ്രരാജൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ചന്ദ്രു എസ് കുമാർ, ശർമിള സുനിൽ, അശ്വതി രാമചന്ദ്രൻ, ജയ എബ്രഹാം, ഷീന മാത്യു, സനൽകുമാരി, പത്തനംതിട്ട ജില്ലാ വ്യവസായ ജനറൽ മാനേജർ പി.എൻ അനിൽകുമാർ, തിരുവല്ല ഉപജില്ല വ്യവസായ ഓഫീസർ സ്വപ്ന ദാസ്, പുളിക്കീഴ് ബ്ലോക്ക് വ്യവസായ വികസന ഓഫീസർ എസ് കവിത, ഇഡിഇ പെരിങ്ങര ഗ്രാമപഞ്ചായത്ത് പി.എസ് ശാരിക തുടങ്ങിയവർ പങ്കെടുത്തു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *