ഏഴംകുളം – കൈപ്പട്ടൂർ റോഡിന്റെ നിർമാണവുമായി ബന്ധപ്പെട്ട് കൊടുമൺ ജംഗ്ഷൻ മുതൽ ചന്ദനപ്പള്ളി ജംഗ്ഷൻ വരെയുള്ള ഗതാഗതം ഫെബ്രുവരി 19 മുതൽ മെയ് 30 വരെ പൂർണമായും നിരോധിച്ചു. കൊടുമൺ ഭാഗത്തുനിന്ന് പത്തനംതിട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ കൊടുമൺ- ഇടവുംമൂട്- കൊച്ചാലുംമൂട്- ചന്ദനപ്പള്ളി വഴി പത്തനംതിട്ടയ്ക്ക് പോകേണ്ടതാണ്. കൊടുമൺ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങളും ഈ വഴി തന്നെ സ്വീകരിക്കണം.


