ശബരിമല തീർത്ഥാടകരുടെ ബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു

Kerala Kottayam
Print Friendly, PDF & Email

കോട്ടയം – പാലായിൽ ശബരിമല തീർത്ഥാടകരുടെ ബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു. സുഹൃത്തിന് ഗുരുതര പരിക്കേറ്റു. പാലാ ചിറകണ്ടം ചക്കാമ്പുഴയിലാണ് അപകടമുണ്ടായത്. പൈക ജനത സൂപ്പർ മാർക്കറ്റ് ഉടമ തൂമ്പാംകുഴിയിൽ സുനുവിൻ്റെ മകൻ പവൻ (20) ആണ് മരിച്ചത്. പവൻ സഞ്ചരിച്ചിരുന്ന ബൈക്ക് ശബരിമല തീർത്ഥാടകരുടെ ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന കൂരാലി സ്വദേശി റോഷനെ (20) ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാമപുരം മാർ അഗസ്തിനോസ് കോളജ് ബിസിഎ വിദ്യാർത്ഥിയാണ് പവൻ. റോഷൻ ബികോം രണ്ടാംവർഷ വിദ്യാർത്ഥിയുമാണ്. വൈകുന്നേരം ക്ലാസ് കഴിഞ്ഞ് കോളേജിൽ നിന്ന് വീട്ടിലേയ്ക്ക് മടങ്ങുമ്പോഴാണ് പാലാ ഭാഗത്തുനിന്നും വന്ന ശബരിമല തീർത്ഥാടകരുടെ ബസുമായി കൂട്ടിയിടിച്ച് അപകടം ഉണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *