തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിന്റെ 2024-25 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട വികസന സെമിനാര്‍ കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണി പ്ലാച്ചേരി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ് സി. എസ്. ബിനോയി അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. ആര്‍. കൃഷ്ണകുമാര്‍ കരട് പദ്ധതി രേഖ അവതരിപ്പിച്ചു. 2.8 കോടി രൂപയുടെ കരട് പദ്ധതികള്‍ യോഗം ചര്‍ച്ച ചെയ്ത് അംഗീകരിച്ചു. കാര്‍ഷിക മേഖലയ്ക്കും ശുചിത്വ-മാലിന്യ സംസ്‌കരണ മേഖലയ്ക്കും പദ്ധതിയില്‍ ഊന്നല്‍ നല്‍കി. എംസിഎഫ് നിര്‍മാണം, ആധുനിക വാതക ശ്മശാനം, അംങ്കണവാടി നിര്‍മാണം, സബ് സെന്റര്‍ നിര്‍മാണം തുടങ്ങിയ പദ്ധതികള്‍ ഉള്‍പ്പെടുത്തി.
ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് ഷെറിന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സിസിലി തോമസ്, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജെസ്സി മാത്യു, വാര്‍ഡ് അംഗങ്ങളായ റെന്‍സിന്‍ കെ രാജന്‍, രശ്മി ആര്‍ നായര്‍, അനിത ആര്‍ നായര്‍, റീന തോമസ്, അജിത റ്റി ജോര്‍ജ്, ലതാ ചന്ദ്രന്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ശിവന്‍കുട്ടി നായര്‍, സെക്രട്ടറി വി. സുമേഷ് കുമാര്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍, വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങള്‍, ആസൂത്രണസമിതി അംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ഹരിതകര്‍മസേനാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


