മുട്ടത്തുകോണം SNDP, HSS ൽ 1979-80 ബാച്ച് ; വീണ്ടുമൊന്നു ഒരുമിച്ചു കൂടണമെന്ന ആഗ്രഹം സഫലമായി !!

Kerala Pathanamthitta Special

ഇലവുംതിട്ട – 1979 – 80 വർഷത്തിൽ നാല് ഡിവിഷനുകളായിരുന്നു മുട്ടത്തുകോണം SNDP, HSS ൽ ഉണ്ടായിരുന്നത്. കാലത്തിന്റെ ഒഴുക്കിൽ സൗഹൃദങ്ങൾ പലതും നഷ്ടപ്പെട്ടു മിക്കവർക്കും. ജീവിതത്തിൽ ഈ സായം സന്ധ്യയിൽ ചിലരുടെ മനസ്സിലുണ്ടായിരുന്ന സൗഹൃദങ്ങൾ കൂട്ടി യോജിപ്പിച്ചപ്പോൾ ഇങ്ങനെയൊരു കൂടിച്ചേരലിനു തുടക്കമായി. ഒരാഴ്ചത്തെ പ്രയത്നം കൊണ്ടുതന്നെ ഏതാണ്ട് പകുതിപ്പേരിലേക്ക് എത്തിച്ചേരാനും 40 ഓളം സഹപാഠികൾ ഒന്നിച്ചു കൂടാനും സാധിച്ചു. വെറുമൊരു കൂട്ടായ്മ എന്നതിലുനുമപ്പുറം സഹപാഠികളിൽ പലരും രോഗാവസ്ഥയിൽ കഷ്ടപ്പെടുന്നവരാണ് എന്ന് തിരിച്ചറിയുമ്പോൾ ഈ കൂട്ടായ്മ ആർക്കെങ്കിലും ജീവിതത്തിലൊരു കൈത്താങ്ങാകുമെങ്കിൽ ആകട്ടേയെന്നാണ് ചിന്തയും തുടർന്നുള്ള പ്രവർത്തനങ്ങളുമെന്ന് പൂർവ്വ വിദ്യാർത്ഥിയും സ്‌കൂളിലെ ഹെഡ്മിസ്ട്രസ്സ് ആയി വിരമിക്കുകയും ചെയ്ത ശ്രീമതി സലിജ ശിവദാസും, കൃഷി ഓഫീസർ ആയി വിരമിച്ച ജെസ്സി തോമസും പറഞ്ഞു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *