സമഗ്രശിക്ഷ കേരള പത്തനംതിട്ട ജില്ലാതല ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്തു

Kerala Pathanamthitta
Print Friendly, PDF & Email

അടൂർ – സമഗ്രശിക്ഷ കേരള പത്തനംതിട്ട ജില്ലാതല ചലച്ചിത്രോത്സവം ജില്ലാ കളക്ടർ എ ഷിബു അടൂർ സ്മിത തീയേറ്ററിൽ ഉദ്ഘാടനം ചെയ്തു. സമഗ്രശിക്ഷ കേരളയുടെ ലേണിംഗ് എൻഹാൻസ്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ഒന്നുമുതൽ പന്ത്രണ്ടു വരയുള്ള ക്ലാസ്സുകളിലെ കുട്ടികളിൽ ഭാഷാ പരിപോഷണവും സാംസ്‌കാരിക ഉന്നതിയും ലക്ഷ്യം വച്ചുകൊണ്ടാണ് ചലച്ചിത്രോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. കേരളത്തിലെ വിദ്യാഭ്യാസപദ്ധതിയിൽ സിനിമ പഠന വിഷയമാക്കിയിട്ടുണ്ട്. സിനിമയുടെ രീതിശാസ്ത്രവും സങ്കേതികത്വവും കുട്ടികളെ പരിചയപ്പെടുത്തുക, ഭാഷാ പഠനത്തിൽ പിന്തുണ നൽകുക എന്നിവയും മേളയുടെ ലക്ഷ്യങ്ങളാണ്. അബ്ബാസ് കിയ റോസ്തമി സംവിധാനം ചെയ്ത വെയർ ഈസ് ഫ്രണ്ട്‌സ് ഹോം, ഫ്രഞ്ച് സിനിമ നൈറ്റ് ആൻഡ് ഫോഗ്, സിദ്ധാർഥൻ സംവിധാനം ചെയ്ത ഇന്നലകളിൽ മഞ്ഞു പെയ്യുമ്പോൾ, ഹ്രസ്വചിത്രമായ ടു എന്നിവ ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിച്ചു.


അടൂർ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം അലാവുദീൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭാധ്യക്ഷ ദിവ്യ റെജി മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. ചലച്ചിത്ര അക്കാദമി അംഗം സിദ്ധാർഥൻ ഓപ്പൺ ഫോറത്തിന് നേതൃത്വം നൽകി. സമഗ്രശിക്ഷ കേരള പത്തനംതിട്ട ജില്ലാ പ്രൊജക്റ്റ് കോർഡിനേറ്റർ ഡോ. ലെജു പി തോമസ്, പ്രോഗ്രാം ഓഫീസർമാരായ എ കെ പ്രകാശ്, എസ് സുജമോൾ , ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സീമാ ദാസ്, ബ്ലോക്ക് പ്രൊജക്റ്റ് കോർഡിനേറ്റർ കെ എ ഷെഹിന, പതിനൊന്നു ഉപജില്ലകളിൽ നിന്നായി തെരഞ്ഞെടുക്കപെട്ട ഇരുനൂറോളം വിദ്യാർഥികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *