പത്തനംതിട്ട – പ്രധാനമന്ത്രി നാഷണൽ അപ്രന്റീസ് മേളയോടനുബന്ധിച്ച് പത്തനംതിട്ട ജില്ലാതല അപ്രന്റീസ് മേള ഫെബ്രുവരി 12 ന് ചെന്നീർക്കര ഗവ ഐ ടി ഐ യിൽ നടക്കും. വിവിധ സർക്കാർ / അർദ്ധ സർക്കാർ / സ്വകാര്യ മേഖലകളിലെ സ്ഥാപനങ്ങൾ മേളയിൽ പങ്കെടുക്കും. ഒരു വർഷത്തേക്കാണ് നിയമനം. ഐ ടി ഐ പാസായവരും മുൻകാലങ്ങളിൽ അപ്രന്റീസ്ഷിപ്പിൽ ഏർപ്പെടാതിരുന്ന ട്രെയിനികൾക്കും പങ്കെടുക്കാം. താൽപര്യമുള്ളവർ ട്രേഡ് സർട്ടിഫിക്കറ്റ്, ആധാർ, ഫോട്ടോ, മറ്റ് അനുബന്ധ രേഖകളുമായി എത്തണം.
ഫോൺ – 0468 2258710


