ക്രൈസ്തവ സമൂഹത്തിനെതിരെ സർക്കാർ സുപ്രിം കോടതിയിൽ നൽകിയ അപ്പീൽ പിൻവലിക്കണം: അലക്‌സിയോസ് മാർ യൗസേബിയോസ്

Kerala Kollam
Print Friendly, PDF & Email

കൊല്ലം : ന്യൂനപക്ഷ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ ഹൈക്കോടതിയില്‍ നിന്നു ക്രൈസ്തവ ന്യൂനപക്ഷത്തിന് അനുകൂലമായുണ്ടായ വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിക്കണമെന്ന് കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് പ്രസിഡന്റ് അലക്‌സിയോസ് മാര്‍ യൗസേബിയോസ് ആവശ്യപ്പെട്ടു. കൊല്ലം ജില്ലയില്‍ പ്രവേശിച്ച കെ.സി.സി നീതി യാത്രക്ക് കുളക്കടയില്‍ നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ക്രൈസ്തവ സമൂഹത്തെ വഞ്ചിക്കുന്ന ഭരണാധികാരികള്‍ കണക്ക് പറയേണ്ടി വരും. ക്രൈസ്തവ വിഭാഗത്തെ എന്നും വോട്ട് ബാങ്കുകളായി മാത്രം കണക്കാക്കരുതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ അതിര്‍ത്തിയായ ഏനാത്ത് ജങ്ഷനില്‍ മാര്‍ത്തോമ പള്ളിയുടെയും കിഴക്ക് പുറം ബഥേല്‍ മാര്‍ത്തോമ്മ ഇടവകയുടെയും വൈദികരായ റവ.ജോജി കെ. മാത്യു, റവ. ബിബിന്‍ സാം തോമസ് എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.

കളക്കടയില്‍ സി.എസ്.ഐ കൊല്ലം കൊട്ടാരക്കര മഹായിടവകയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. റോയി മാത്യു കോര്‍ എപ്പിസ്‌ക്കോപ്പ അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റന്‍ കെ.സി.സി ജനറല്‍ സെക്രട്ടി ഡോ: പ്രകാശ് പി. തോമസ്, വൈസ് പ്രസിഡന്റ് മേജര്‍ ആശാ ജസ്റ്റിന്‍, സി.എസ്.ഐ വൈദിക സെക്രട്ടറി റവ.ജോസ്, റവ. ഹെന്‍ട്രി ദാവീദ്, ക്ലര്‍ജി കമ്മിഷന്‍ ചെയര്‍മാന്‍ റവ.എ.ആര്‍.നോബിള്‍, കെ.സി. സി കൊല്ലം ജില്ലാ കണ്‍വീനര്‍ റവ. പോള്‍ ഡേവിഡ്, എ. ഡാനിയേല്‍, ജോസ് പട്ടാഴി എന്നിവര്‍ പ്രസംഗിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *