റാന്നി ജനമൈത്രി പോലീസ് ചെയ്ത പുണ്യ പ്രവർത്തി !!

Pathanamthitta Kerala Special

റാന്നി – അവശനിലയില്‍ ഇട്ടിയപ്പാറ ബസ് സ്റ്റാന്‍ഡില്‍ കിയൂരെ നാളുകളായി കഴിഞ്ഞിരുന്ന വയോധികനെ ജനമൈത്രി പോലീസ് പഴവങ്ങാടി ദിവ്യകാരുണ്യ ആശ്രമം (ആകാശ പറവ) അഗതി മന്ദിരത്തില്‍ എത്തിച്ചു. കുറെ നാളുകളായി ഇട്ടിയപ്പാറയില്‍ കടകളിലെ ചെറിയ ജോലികള്‍ ചെയ്ത് കടത്തിണ്ണയില്‍ കിടന്നുറങ്ങുന്ന പതിവായിരുന്നു. ഇടത്തെ കൈക്കും കാലിനും സ്വാധീനം കുറയുകയും നടക്കാന്‍ കഴിയാത്ത അവസ്ഥയില്‍ എത്തിച്ചേരുകയും ചെയ്തു. റാന്നിയിലെ നല്ലവരായ വ്യാപാരികളാണ് അവശനായ ഈ വയോധികനു ഭക്ഷണം നല്‍കിയിരുന്നത്.

സമീപത്തെ വ്യാപാരി സലാഹുദ്ദീന്‍ ജനമൈത്രി പോലീസിന്റെ സഹായം തേടുകയായിരുന്നു. വയോധികനില്‍ നിന്നും കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചെറുകുളഞ്ഞി പനച്ചേരിയില്‍ കൃഷ്ണന്‍കുട്ടി എന്ന് അറിയാന്‍ സാധിച്ചു. അവിടെ അന്വേഷിച്ചപ്പോള്‍ സഹോദരി വിജയമ്മ, ഭര്‍ത്താവ് രഘു എന്നിവരുമായി സംസാരിച്ചതിന് പ്രകാരം കൃഷ്ണന്‍കുട്ടിയെ ഏറ്റെടുത്തു നോക്കാന്‍ ബന്ധുക്കള്‍ ആരുമില്ലെന്നും ആയതു കൊണ്ട് ഏതെങ്കിലും അഗതി മന്ദിരത്തില്‍ എത്തിക്കണമെന്നും ആവശ്യപ്പെട്ടു. അതിന്‍ പ്രകാരം ഡിവൈ.എസ്.പി ആര്‍. ബിനു, സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ ജി. അജിത്ത് കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍ അനീഷ് എന്നിവരുടെ ഇടപെടലിനെ തുടര്‍ന്ന് ഹോസ്പിറ്റല്‍ എത്തിച്ച മെഡിക്കല്‍ പരിശോധനക്ക് ശേഷം അഗതി മന്ദിരത്തില്‍ എത്തിക്കുകയായിരുന്നു.

സബ് ഇന്‍സ്‌പെക്ടര്‍ ബോസ് പി. ബേബി, റാഫി മീരാന്‍, അശ്വധീഷ്, ശ്രീനി ശാസ്താംകോവില്‍, മന്ദിരം രവീന്ദ്രന്‍, സുരേഷ് പുള്ളോലി, ആകാശ പറവ അഗതിമന്ദിരം ഡയറക്ടര്‍ ഫാ. ജോസഫ് തോമസ്, നിഷാ രാജീവ്, എന്നിവരുടെ സാന്നിധ്യത്തില്‍ അഗതി മന്ദിരത്തില്‍ എത്തിച്ചു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *