റവ. മാത്യൂ ജിലോ നൈനാന് മാത്രം അവകാശപെടാവുന്ന അപൂർവ്വ പ്രത്യേകതകൾ അനവധി ; യാത്രയയപ്പ് 25ന്

Kerala Alappuzha
Print Friendly, PDF & Email

തലവടി : പിതാവ് ഇടവക വികാരിയായി ശുശ്രൂഷ ചെയ്ത അതേ ഇടവകയിൽ വൈദീകൻ, സ്കൂൾ ലോക്കൽ മാനേജർ, പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് എന്നീ നിലകളിലെ ശുശ്രൂഷയ്ക്ക് ശേഷം സ്ഥലം മാറി പോകുന്ന കുന്തിരിക്കൽ സെന്റ് തോമസ് സിഎസ്ഐ ചർച്ച് വികാരി റവ.മാത്യൂ ജിലോ നൈനാന് മാത്രം അവകാശപ്പെടാൻ ഉള്ളതാണ് ഈ അപൂർവ പ്രത്യേകതകളൊക്കെ. തലവടി സിഎംഎസ് ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ യാത്രയയപ്പ് മാർച്ച് 25 ചൊവ്വാഴ്ച വൈകിട്ട് 4.30ന് സംഘടിപ്പിക്കുന്നു.

1839ൽ സ്ഥാപിതമായ തലവടി കുന്തിരിക്കൽ സെന്റ് തോമസ് സിഎസ്‌ഐ ഇടവകയിൽ 1974 ,1993 വർഷങ്ങളിൽ രണ്ട് വർഷം വീതം റവ. മാത്യൂ ജിലോ നൈനാന്റെ പിതാവ് റവ. നൈനാൻ മാത്യൂ വൈദീകനായി സേവനം അനുഷ്ഠിച്ചിരുന്നു. ദൈവാലത്തിനോട് ചേർന്ന് 1841ൽ സ്ഥാപിതമായ സിഎംഎസ് സ്കൂളിലാണ് 1974ൽ റവ. മാത്യൂ ജിലോ നൈനാൻ പ്രാഥമിക വിദ്യാഭ്യാസം നേടിയത്.

സാമൂഹിക ആരോഗ്യ സാംസ്കാരിക രംഗത്ത് സഭ, നിരവധി പ്രമുഖ വ്യക്തിത്വങ്ങളെ വാർത്തെടുത്ത ഈ സ്കൂൾ 1983ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു. ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളെ ഏകോപിപ്പിച്ച് പൂർവ്വ വിദ്യാർത്ഥി സംഘടന രൂപീകരിക്കുവാൻ പല ശ്രമങ്ങൾ നടന്നെങ്കിലും 2021ൽ ഇടവക വികാരിയായി നിയോഗിതനായ റവ. മാത്യൂ ജിലോ നൈനാൻ നടത്തിയ പരിശ്രമങ്ങൾ 2023ൽ സാക്ഷാത്കരിക്കാൻ ഇടയായി. പൂർവ്വ വിദ്യാർത്ഥി സംഘടന നിലവിൽ വരികയും അമരക്കാരനായി കഴിഞ്ഞ 15 മാസം നിലകൊണ്ട് സ്ക്കൂളിന്റെ സമഗ്ര വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ചാരിതാർത്ഥ്യത്തോടെ യാണ് റവ. മാത്യൂ ജിലോ നൈനാൻ സ്ഥലം മാറി പോകുന്നത്. നെടുങ്ങാടപ്പള്ളി സിഎംഎസ് ഹൈസ്കൂൾ അദ്ധ്യാപിക സാറാമ്മ മാത്യൂവാണ് സഹധർമ്മിണി.അന്നമ്മ നൈനാൻ മാത്യൂ ആണ് മാതാവ്.

പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന യാത്രയയപ്പ് ചടങ്ങിൽ പ്രധാന അദ്ധ്യാപകൻ റെജിൽ സാം മാത്യു അദ്ധ്യക്ഷത വഹിക്കും. സിഎസ്ഐ സഭാ മുൻ മോഡറേറ്ററും പൂർവ്വ വിദ്യാർത്ഥി സംഘടന രക്ഷാധികാരിയുമായ ബിഷപ്പ് തോമസ് കെ ഉമ്മൻ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് ബെറ്റി ജോസഫ് മുഖ്യ സന്ദേശം നല്കും. സ്ക്കൂൾ ഉപദേശക സമിതി അംഗങ്ങളായ ജേക്കബ് ചെറിയാൻ ,സജി ഏബ്രഹാം എന്നിവർ ചേർന്ന് ഉപഹാരം സമർപ്പിക്കുമെന്ന് ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വി.ഇടിക്കുള, ട്രഷറാർ എബി മാത്യു ചോളകത്ത് എന്നിവർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *