റാന്നിയിൽ നിന്ന് കോട്ടയം മെഡിക്കൽ കോളജിലേക്ക് പോയ ആംബുലൻസ്, കാറുമായി കൂട്ടിയിടിച്ച് അപകടം

Pathanamthitta
Print Friendly, PDF & Email

റാന്നി – പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ രോഗിയുമായി പോയ 108 ആംബുലന്‍സ് കാറില്‍ ഇടിച്ച് അപകടം നടന്നു. ഇന്നലെ വൈകിട്ട് നാലിന് ഇട്ടിയപ്പാറയിലാണ് അപകടം. റാന്നി താലൂക്ക് ആശുപത്രിയില്‍ നിന്നും കോട്ടയം മെഡിക്കല്‍ കോളജിലേക്ക് പോയ ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. ആര്‍ക്കും പരിക്കില്ല. ബൈപ്പാസില്‍ നിന്നും സംസ്ഥാനപാതയിലേക്ക് തിരിയുകയായിരുന്ന കാറിലേക്ക് ആംബുലന്‍സ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട കാര്‍ പാതയുടെ സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ഇരുചക്ര വാഹനങ്ങളില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *