അടുർ: ഇളമണ്ണൂർ കിൻഫ്ര പാർക്കിലേക്കുള്ള പാതയിൽ ടിപ്പർ ലോറി നിയന്ത്രണം വിട്ട് നിരവധി വാഹനങ്ങളിൽ ഇടിച്ച് അഞ്ചു പേർക്ക് പരുക്ക്. ടിപ്പർ ലോറി ഡ്രൈവർ മൈനാഗപ്പള്ളി തൊടുവയൽ അഖിൽ ദേവ് (30) ജനറൽ ആശുപത്രിയിലും കുന്നിട ചെളിക്കുഴി സൂര്യാലയത്തിൽ സുലത (47), സൂര്യൻ (18), ഇളമണ്ണൂർ, വിളയിൽ നിലത്തിൽ ഷൈജു ബേബി (37), പൂതങ്കര അമ്പാടി സോമൻ പിള്ള (61) എന്നിവരെ മൗണ്ട് സിയോൺ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. കിൻഫ്ര പാർക്കിന് സമീപത്ത് നിന്നും കെ.പി.റോ ഡിലേക്ക് കടക്കാനായി ഇറക്കം ഇറങ്ങി വരവേയാണ് പാറ കയറ്റിയ ചെറിയ ടിപ്പർ ലോറി നിയന്ത്രണം വിട്ട് അപകടം ഉണ്ടാക്കിയത്. മൈനാഗപ്പള്ളിയിലേക്ക് പാറയുമായി പോവുകയായിരുന്നു ടിപ്പർ ലോറി. ഇവിടെ സ്റ്റാൻഡിൽ കിടന്ന നാല് ഓട്ടോറിക്ഷയിലും റെഡിമിക്‌സ് വാഹനം, കാലിയായിരുന്ന പെട്രോൾ ടാങ്കർ ലോറി എന്നിവയാണ് അപകടത്തിൽപ്പെട്ടത്. ടിപ്പർ ലോറി ഇലക്ട്രിക് പോസ്റ്റിലിടിച്ചാണ് നിന്നത്. ഇടിയുടെ ആഘാതത്തിൽ ഒരു ഓട്ടോറിക്ഷ സമീപത്തെ തോടിന്റെ വശത്തേക്ക് മറിഞ്ഞു. ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നവർക്കും ടിപ്പർ ലോറി ഡ്രൈവർക്കുമാണ് പരുക്കേറ്റത്.
What do you feel about this post?
Like
Love
Happy
Haha
Sad

