റിപ്പബ്ലിക്ക് പരേഡിൽ പുരസ്കാരം നേടി മലയാളി ഐപിഎസ് ഓഫീസർ

India Thrissur
Print Friendly, PDF & Email

ഡൽഹി: റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി മികച്ച് പരേഡ് സംഘങ്ങൾക്കുള്ള പുരസ്‌കാരത്തിന് അർഹത നേടി മലയാളി ഐപിഎസ് ഓഫീസർ നയിച്ച പരേഡ് സംഘം. സായുധ പൊലീസ് സേനകൾക്കുള്ള പുരസ്കാരമാണ് പ്രഖ്യാപിച്ചത്. മികച്ച പരേഡ് സംഘത്തിനുള്ള പുരസ്കാരം ദില്ലി പൊലീസ് മാർച്ചിംഗ് സംഘത്തിനാണ്. മലയാളിയായ ശ്വേത സുഗതൻ ഐപിഎസാണ് ഡൽഹി പൊലീസിനെ നയിച്ചത്. സിആർപിഎഫിനെ നയിച്ച മേഘ നായർ, ഡൽഹി പൊലീസിനെ നയിച്ച പുരസ്‍കാരത്തിനു അർഹയായശ്വേത കെ. സുഗതൻ, നാവിക സേനയുടെ പ്ലറ്റൂൺ കമാൻഡർ എച്ച്. ദേവിക എന്നിവർ കേരളത്തിന് അഭിമാനമായി. !!

കിരൺ ബേദി ഐപിഎസിന് ശേഷം ദില്ലി പൊലീസ് മാർച്ചിംഗ് സംഘത്തെ നയിച്ച രണ്ടാമത്തെ വനിതയാണ് ചാലക്കുടി സ്വദേശിനിയായ ശ്വേത സുഗതൻ ഐപിഎസ്. രണ്ടാം തവണയാണ് റിപ്പബ്ലിക് ദിന പരേഡിൽ ശ്വേത ദില്ലി പൊലീസ് മാർച്ച് സംഘത്തെ നയിച്ചത്. പരേഡിലെ ജനപ്രിയ മാർച്ചിംഗ് സംഘത്തിനുള്ള അവാർഡ് സിആർപിഎഫ് വനിത പരേഡ് സംഘത്തിനാണ്. മലയാളിയായ മേഘാ നായരാണ് സിആർപിഎഫ് പരേഡ് സംഘത്തെ നയിച്ചത് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പുരസ്കാരം വിതരണം ചെയ്യും. ഈക്കുറി നാരിശക്തി പ്രമേയമാക്കിയ റിപ്പബ്ലിക് പരേഡിൽ വനിതകളാണ് മാർച്ചിംഗ് സംഘത്തിൽ പങ്കെടുത്ത്.

 

Leave a Reply

Your email address will not be published. Required fields are marked *