ദുബായിൽ താമസിക്കുന്ന മകൾ അമ്മയ്ക്ക് 10 കിലോ തക്കാളി അയച്ചു കൊടുത്തിരിക്കുന്നു. ഒരു ട്വിറ്റർ ഉപയോക്താവാണ് ഇക്കാര്യം വെളിപ്പെടുത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
My sister is coming to India from Dubai for her children's summer holidays and she asked my mum if she wanted anything from Dubai and my mother said bring 10 kilos of tomatoes. 😑😑 And so now she has packed 10kg tomatoes in a suitcase and sent it.
I mean…….— Revs 🙂 (@Full_Meals) July 18, 2023
ഇന്ത്യയിൽ തക്കാളിവില കുത്തനെ കൂടിയ സാഹചര്യത്തിലാണ് അമ്മയ്ക്ക് ഈ വിചിത്ര പാഴ്‌സലുമായി മകൾ രംഗത്തെത്തിയിരിക്കുന്നത്.
കിലോഗ്രാമിന് 20 രൂപയായിരുന്ന തക്കാളിയുടെ വില കുത്തനെ കൂടുകയായിരുന്നു. ഇന്ത്യയുടെ ചില പ്രദേശങ്ങളിൽ തക്കാളിവില കിലോഗ്രാമിന് 250 രൂപ വരെയായിട്ടുണ്ട് . ഇതോടെ വിദേശത്തുള്ള തങ്ങളുടെ ബന്ധുക്കളോടും സുഹൃത്തക്കളോടും തങ്ങൾക്ക് സമ്മാനമായി തക്കാളി കൊണ്ടുവന്നാൽ മതിയെന്നാണ് ഭൂരിഭാഗം പേരും ആവശ്യപ്പെടുന്നത്.
ഈ സാഹചര്യത്തിലാണ് യുഎഇയിൽ നിന്ന് എന്താണ് വാങ്ങേണ്ടതെന്ന് മകൾ അമ്മയോട് ചോദിച്ചത്. ദുബായിൽ താമസിക്കുന്ന മകളോട് തനിക്ക് സമ്മാനമായി 10 കിലോ തക്കാളി കൊണ്ടുവന്നാൽ മതിയെന്നാണ് ഈ അമ്മ ആവശ്യപ്പെട്ടത്.
രേവാസ് എന്ന ട്വിറ്റർ ഉപയോക്താവാണ് ഇക്കാര്യം വെളിപ്പെടുത്തി ട്വീറ്റ് ചെയ്തത്.
What do you feel about this post?
Like
Love
Happy
Haha
Sad

