ചെന്നീർക്കര ഗ്രാമപഞ്ചായത്തിലെ പ്രക്കാനം തോട്ടത്തിൽ പട്ടികജാതി കോളനിയിലെ മണ്ണ് സംരക്ഷണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ നിർവഹിച്ചു. ചടങ്ങിൽ ചെന്നീർക്കര ഗ്രാമപഞ്ചായത്ത് അംഗം കെ. ആർ ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ മണ്ണു സംരക്ഷണ ഓഫീസർ പി.എസ് കോശികുഞ്ഞ് പദ്ധതി പ്രവർത്തനം വിശദീകരിച്ചു.
ജില്ലാ പഞ്ചായത്ത് 2023-24 വാർഷിക പദ്ധതി പ്രകാരമാണ് മണ്ണു സംരക്ഷണ പ്രവർത്തനങ്ങൾ ജില്ലാ മണ്ണു സംരക്ഷണ ഓഫീസ് മുഖേന നടത്തുന്നത്. പദ്ധതി പ്രവർത്തനങ്ങൾക്കായി എട്ട് ലക്ഷം രൂപ വകയിരുത്തിയിട്ടിണ്ട്. പ്രത്യേക ഘടകപദ്ധതിയിൽപ്പെട്ട ഗുണഭോക്താക്കൾക്കായി പദ്ധതി പരിമിതപ്പെടുത്തിയിരിക്കുന്നു. മണ്ണു സംരക്ഷണ ആഫീസ് ജീവനക്കാരായ സുർജിത് തങ്കൻ, ജെ.എസ്. ബെൻസി ,എസ് ബിന്ദു, ആർ. ജിൻസി, ഐ നൗഷാദ്, പ്രദേശവാസികൾ, ഗുണഭോക്താക്കൾ തുടങ്ങിയവർ പങ്കെടുത്തു.


