തണ്ണിത്തോട്: കേരള കൗൺസിൽ ഓഫ് ചർച്ചസ് തണ്ണിത്തോട് സോണിൻ്റെ അഭിമുഖ്യത്തിൽ എക്യൂമെനിക്കൽ പ്രയർ ഫെലോഷിപ്പും, സോണിലെ വിവിധ സഭകളുടെ കൂട്ടായ്മയും തേക്കുതോട് സെൻ്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ നടന്നു. മലങ്കര ഓർത്തഡോക്സ് സഭ തുമ്പമൺ ഭാദ്രാസന (പി. ആർ. ഒ) അഡ്വ ബാബുജി ഈശോ മീറ്റിംഗ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ കെസിസി തണ്ണിത്തോട് സോൺ പ്രസിഡൻ്റ് റവ.ഡെയിൻസ് പി സാമുവേൽ അദ്ധ്യക്ഷത വഹിച്ചു. മലങ്കര മർത്തോമ്മ സഭ വൈദികൻ റവ. അനു തോമസ് വചന ശുശ്രൂഷ നിർവഹിച്ചു. തണ്ണിത്തോട് ബഥേൽ മാർത്തോമാ ചർച്ച് ക്വയർ ഗാനശൂശ്രൂഷയ്ക്ക് നേതൃത്വം നൽകി.
യോഗത്തിൽ ഫാദർ ഒ എം ശമുവേൽ, ഫാദർ അനീഷ് സ്കറിയ , ഫാദർ പ്രിൻസ് സി എം, ഫാദർ ജിബിൻ ജെയിംസ് ജോയിക്കുട്ടി ചേടിയത്ത്, എൽ എം മത്തായി, അനീഷ് തോമസ് വാനേത്ത്, ലിബിൻ പീറ്റർ, പ്രിൻസി ഗോസ്, ടി എം വർഗ്ഗീസ്,അലക്സ് പി മാത്യു, മെറിനാ ജോസഫ്,ലിജു തോമസ് എന്നിവർ പ്രസംഗിച്ചു.


