ന്യൂയോർക്ക് – ഇന്ത്യാനയിലെ പർഡ്യു യൂണിവേഴ്സിറ്റിയിൽ നിന്ന് ഒരാഴ്ച മുൻപ് കാണാതായ ഇന്ത്യൻ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തിയതായി റിപ്പേർക്കാനോ കൗണ്ടി കോറോണേർ ഓഫിസ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ക്യാമ്പസിനു പുറത്തുള്ള ഒരു കെട്ടിടത്തിലാണ് നീൽ ആചാര്യയുടെ മൃതദേഹം കണ്ടെത്തിയത്.
വിദ്യാർത്ഥിയായ ആചാര്യയെ യൂണിവേഴ്സിറ്റിക്കടുത്തു കൊണ്ടുവിട്ടതായി ഒരു യുബർ ഡ്രൈവർ പറഞ്ഞുവെന്നു ‘അമ്മ ഗൗരി ആചാര്യ അറിയിച്ചു. ഒരു പക്ഷെ അയാൾ ആയിരിക്കാം കുട്ടിയെ അവസാനം കണ്ടത്. ഞായറാഴ്ച്ച രാവിലെ 11:30നാണു ജഡം കണ്ടതായി ഫോൺ വന്നതെന്നു ഓഫിസ് പറഞ്ഞു.
കമ്പ്യൂട്ടർ സയൻസ്, ഡേറ്റ സയൻസ് എന്നീ വിഷയങ്ങളിൽ ഡബിൾ മേജർ ആയിരുന്നു ആചാര്യ എന്നു യൂണിവേഴ്സിറ്റി വിദ്യാത്ഥികളുടെ ‘ദ പർഡ്യു എക്സ്പോണന്റ്’ പത്രം പറഞ്ഞു. ജോൺ മാർട്ടീൻസൺ ഓണേഴ്‌സ് കോളജിലാണ് പഠിച്ചത്. യൂണിവേഴ്സിറ്റി കമ്പ്യൂട്ടർ സയൻസ് മേധാവി ക്രിസ് ക്ലിഫ്ടൻ പറഞ്ഞു: “അഗാധമായ ദുഃഖത്തോടെയാണ് നീൽ ആചാര്യ എന്ന ഞങ്ങളുടെ വിദ്യാർഥി മരിച്ച വിവരം ഞാൻ അറിയിക്കുന്നത്. ബന്ധപ്പെട്ട എല്ലാവർക്കും അനുശോചനങ്ങൾ.” പഠനത്തിൽ മിടുക്കനായ വിദ്യാർഥി ആയിരുന്നു ആചാര്യ എന്നും അദ്ദേഹം കുറിച്ചു.
What do you feel about this post?
Like
Love
Happy
Haha
Sad

