മോദി – ട്രംപ് കൂടിക്കാഴ്ച ഫെബ്രുവരിയിൽ ; നരേന്ദ്ര മോഡി യുഎസിലേക്ക്

World

ന്യൂഡൽഹി – ഫെബ്രുവരിയിൽ ട്രംപ് കൂടിക്കാഴ്ചയ്ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസിലേക്ക് തിരിക്കും. ഫ്ലോറിഡയിൽനിന്നും മടങ്ങുന്നതിനിടെ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കുള്ള മറുപടിയായാണു പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് സന്ദർശിക്കുമെന്ന് ട്രംപ് ഔദ്യോഗികമായി അറിയിച്ചത്. അദ്ദേഹം പറഞ്ഞതിങ്ങനെ..

‘‘തിങ്കളാഴ്‌ച രാവിലെ ഞാൻ അദ്ദേഹവുമായി ദീർഘനേരം സംസാരിച്ചു. അടുത്ത മാസം, മിക്കവാറും ഫെബ്രുവരിയിൽ തന്നെ അദ്ദേഹം വൈറ്റ് ഹൗസ് സന്ദർശനത്തിന് എത്തും. ഞങ്ങൾക്ക് ഇന്ത്യയുമായി വളരെ നല്ല ബന്ധമാണുള്ളത്.’’ – ഡോണൾഡ് ട്രംപ് പറഞ്ഞു.

ട്രംപ് ആദ്യം പ്രസിഡന്റായിരുന്ന കാലയളവിൽ ഇന്ത്യയിലേക്കാണ് അവസാനത്തെ വിദേശ സന്ദർശനം നടത്തിയത്. 2019 സെപ്റ്റംബറിൽ ഹൂസ്റ്റണിൽ നടത്തി ‘ഹൗഡി മോദി’യിലും 2020 ഫെബ്രുവരിയിൽ അഹമ്മദാബാദിലും നടന്ന ‘നമസ്തേ ട്രംപ്’ റാലിയിലുമായി പതിനായിരക്കണക്കിനു ആളുകളെയാണ് ഇരു നേതാക്കളും അഭിസംബോധന ചെയ്തത്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *