ന്യൂഡൽഹി : അധികാര കസേരക്ക് വേണ്ടി മുന്നണിമാറ്റം നാലാംതവണയും തുടർന്ന് ജെഡിയുവും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. മഹാഗഡ്ബന്ധനും ഇന്ത്യ മുന്നണിയും ഒക്കെ ഉപേക്ഷിച്ചു വീണ്ടും ബിജെപി പക്ഷെത്തേക്ക് ചേക്കേറി മുഖ്യമന്ത്രിയായി. നരേന്ദ്ര മോദി പ്രധാനമന്ത്രി സ്ഥാനാർഥിയായി വന്നതിന് ശേഷം മാത്രം നാല് തവണ നിതീഷ് കുമാർ മുന്നണി മാറി. എന്നാൽ ഓരോ മുന്നണിമാറ്റത്തിലും തന്റെ മുഖ്യമന്ത്രി സ്ഥാനത്തിന് ഇളക്കം തട്ടാതിരിക്കാൻ നിതീഷ് കുമാർ പ്രത്യേകം ശ്രദ്ധിച്ചു. അടുത്തത് നരേന്ദ്രമോദിയുടെ ഒഴിവ് വരുന്ന പ്രധാനമന്ത്രി സ്ഥാനമാണ് ലക്ഷ്യമെന്നും ട്രോളുകൾ പ്രചരിക്കുന്നുണ്ട് .!!


